ഇന്ത്യയിലെ മൂന്നാമത്തെ മൂല്യമുള്ള ബ്രാൻഡ്

യൂഗവ് ഇന്ത്യ വാല്യൂ റാങ്കിങ്സ് 2025ൽ (YouGov India Value Rankings) ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ മൂന്നാമത്തെ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട് അമൂൽ (Amul). പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഏക ഫാസ്റ്റ്-മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (FMCG) ബ്രാൻഡാണ് അമൂൽ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകൾ. ഇവയ്ക്ക് പിന്നിലായാണ് എഫ്എംസിജി ബ്രാൻഡായ അമൂൽ ഇടംപിടിച്ചിരിക്കുന്നത്.

കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ന്യായ വില ഉറപ്പാക്കി ഉയർന്ന നിലവാരമുള്ള പാലുൽപന്നങ്ങൾ ലഭ്യമാക്കുന്ന അമൂലിന്റെ സഹകരണ മാതൃകയ്ക്കുള്ള തെളിവാണ് അംഗീകാരമെന്ന് എംഡി ജയൻ മേത്ത പറഞ്ഞു. ടയർ 2 സിറ്റികളിൽ ഒന്നാം സ്ഥാനവും ടയർ1, 3 നഗരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും അമൂൽ ഉണ്ട്. അന്താരാഷ്ട്ര സഹകരണ വർഷമായ 2025ൽ തന്നെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിലൊന്നായി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1.3 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് യൂഗവ് ഇന്ത്യ വാല്യൂ റാങ്കിങ്സ് നടത്തിയത്. ഭക്ഷണ പാനീയങ്ങൾ, എയർലൈനുകൾ, ഉപഭോക്തൃ ഉപകരണങ്ങൾ, ഇ-കൊമേഴ്‌സ്, വ്യക്തിഗത പരിചരണം തുടങ്ങിയ പ്രധാന മേഖലകളിലെ ബ്രാൻഡുകളെയാണ് പട്ടികയ്ക്കായി വിലയിരുത്തിയത്.

Amul secures the third spot in the YouGov India Value Rankings 2025, becoming the only FMCG brand in the top three, behind Amazon and Flipkart.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version