കന്നഡ നടി രന്യ റാവു സ്വർണക്കടത്തിനു പിടിയിലായതിനു പിന്നാലെ നടിയുടെ ഭർത്താവും നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. നടിയുമായി അടുത്ത ബന്ധം പുലർത്തുന്നവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് രന്യ റാവുവിന്റെ ഭർത്താവും ആർക്കിടെക്റ്റുമായ ജതിൻ ഹുക്കേരിയെ കുറിച്ചും അന്വേഷണം നടത്തുന്നതെന്നും ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രന്യ റാവുവിന്റെ വിദേശ യാത്രകളിൽ മിക്കവയിലും ഒപ്പം ജതിൻ ഹുക്കേരിയും ഉണ്ടായിരുന്നു എന്നതും ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചു.

ബെംഗളൂരു ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ആർക്കിടെക്ചർ & ഇന്റീരിയർ ഡിസൈനിൽ ബിരുദം നേടിയ ജതിൻ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ട് – എക്സിക്യൂട്ടീവ് എഡ്യൂക്കേഷനിൽ നിന്നും ഡിസ്റപ്റ്റീവ് മാർക്കറ്റ് ഇന്നൊവേഷനിൽ സ്പെഷ്യലൈസ് ചെയ്ത് തുടർപഠനം പൂർത്തിയാക്കി. കരിയറിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബെംഗളൂരുവിലെ റെസ്റ്റോറന്റ് വ്യവസായത്തിൽ നൂതന ഡിസൈനുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ജതിൻ തുടർന്ന് യുകെയിലേക്കും തന്റെ സ്വാധീനം വ്യാപിപ്പിച്ചു. WDA & DECODE LLC സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ ജതിൻ ക്രാഫ്റ്റ് കോഡിന്റെ സ്ഥാപകൻ കൂടിയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് താജ് വെസ്റ്റ് എന്റിൽ നടന്ന ആഢംബര ചടങ്ങിലായിരുന്നു രന്യ-ജതിൻ ഹുക്കേരി വിവാഹം. 

Bengaluru architect Jatin Hukkeri is under investigation for alleged links to a gold smuggling case involving his wife, Kannada actress Ranya Rao.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version