ഗായിക ശ്രേയ ഘോഷലുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഗായിക അറസ്റ്റിലായെന്നും ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകില്ല എന്നുമുള്ള തലക്കെട്ടോടു കൂടിയ നിരവധി പോസ്റ്റുകളാണ് ശ്രേയയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് എന്ന വ്യാജേനയാണ് ഇവ പ്രചരിക്കുന്നത്. എന്നാൽ സംഗതി വ്യാജവാർത്തയാണെന്നും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഇവ ഫിഷിങ് ലിങ്കുകളാണെന്നുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കയാണ് തമിഴ്നാട് സൈബർ സെൽ.

തമിഴ്നാട് സൈബർ ക്രൈം വിങ് എഡിജിപി സന്ദീപ് മിത്തലാണ് സമൂഹമാധ്യമമായ എക്സിൽ സംഭവത്തിനെതിരെ ജാഗ്രത വേണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗായിക ശ്രേയ ഘോഷലിനെ കുറിച്ചുള്ള വ്യാജ വാർത്താ ക്ലിപ്പിംഗുകളും പരസ്യങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ടെന്നും ഈ വ്യാജ പോസ്റ്റുകൾ പൊതുജനങ്ങളെ ആകർഷിക്കാനുള്ള “കെണികളാണെന്നും” മിത്തൽ മുന്നറിയിപ്പ് നൽകി.

സെൻസേഷണൽ തലക്കെട്ടുകൾ, തെറ്റിദ്ധരിപ്പിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകൾ, ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള നിയമാനുസൃത വാർത്താ പ്രസിദ്ധീകരണങ്ങളുടെ ലോഗോകൾ എന്നിവ വിശ്വസനീയമാണെന്ന തരത്തിൽ തെറ്റായി പ്രദർശിപ്പിക്കുകയാണെന്നും മിത്തൽ ചൂണ്ടിക്കാട്ടി.

Tamil Nadu’s ADGP warns against fake ads featuring Shreya Ghoshal on X (formerly Twitter). Users are advised to stay cautious and report suspicious links.

Share.
Leave A Reply

Exit mobile version