റെയിൽ സുരക്ഷയ്ക്ക് ഗവൺമെന്റ് മുൻഗണന നൽകുന്നതായും വിവിധ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ നീക്കിവയ്ക്കുന്നതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ റെയിൽവേ (ഭേദഗതി) ബിൽ 2024നെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയയാിരുന്നു മന്ത്രി. വിവിധ നടപടികളുടെ ഫലമായി വാർഷിക റെയിൽവേ അപകട നിരക്ക് 171ൽ നിന്നും 30 ആയി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാണിച്ചു.

സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടന്നുവരികയാണ്. കോൺഗ്രസ് ഭരണത്തിനു കീഴിൽ 60 വർഷം കൊണ്ട് നേടിയതിനേക്കാൾ കൂടുതൽ പുരോഗതിയാണ് കഴിഞ്ഞ 11 വർഷം കൊണ്ട് റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മോഡി സർക്കാർ കൈവരിച്ചത്.

സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ ഗവൺമെന്റ് എല്ലാ വർഷവും 1.14 ലക്ഷം കോടി രൂപയിലധികം ചിലവഴിക്കുന്നു- മന്ത്രി പറഞ്ഞു. അതേസമയം റെയിൽവേ (ഭേദഗതി) ബിൽ 2024 രാജ്യസഭയിൽ ശബ്ദവോട്ടിലൂടെ പാസാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്സഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.

The Indian government allocates ₹1.14 lakh crore annually to enhance railway safety, reduce accidents, and modernize infrastructure, ensuring improved passenger security.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version