മുംബൈയിൽ ₹36,000 കോടിയുടെ ഭവന പുനർവികസനത്തിന് അദാനി

ധാരാവി ചേരി പുനർവികസന പദ്ധതിക്ക് ശേഷം മുംബൈയിലെ മോട്ടിലാൽ നഗറിൽ 36,000 കോടി രൂപയുടെ പുനർവികസനത്തിന് ഏറ്റവും കൂടുതൽ ലേലം വിളിച്ച് ശതകോടീശ്വരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. മുംബൈയിലെ ഏറ്റവും വലിയ ഭവന പുനർവികസന പദ്ധതികളിൽ ഒന്നാണ് ഗോരേഗാവിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള 143 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മോട്ടിലാൽ നഗർ I, II, III.

ഏറ്റവും ഉയർന്ന ലേലത്തിൽ പങ്കെടുത്തത് അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എപിപിഎൽ) ആണെന്നും അടുത്ത എതിരാളിയായ എൽ ആൻഡ് ടി യെക്കാൾ കൂടുതൽ ബിൽറ്റ്-അപ്പ് ഏരിയ വാഗ്ദാനം ചെയ്തതായും റെഡ്ഡിഫ്.കോം റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ലെറ്റർ ഓഫ് അലോട്ട്മെന്റ് (LoA) യഥാസമയം നൽകുന്നതാണ്. മുംബൈയിലെ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ മെഗാ പുനർവികസന പദ്ധതിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ വാർത്തയെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നേരത്തെ മോട്ടിലാൽ നഗറിന്റെ പുനർവികസനത്തിന് കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് ഏജൻസി വഴി മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് മുംബൈ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

Adani Group secures the highest bid for Mumbai’s Rs 36,000 crore Motilal Nagar redevelopment, transforming 143 acres in Goregaon into a modern residential hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version