വെറും 15 വയസ്സിൽ സിനിമാ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. വിനീതിന്റെ നായികയായി സർഗത്തിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. പതിനാല് വർഷങ്ങൾക്കു മുൻപാണ് രംഭ അവസാനമായി ഒരു ചിത്രത്തിൽ വേഷമിട്ടത്. ഇപ്പോൾ താരം സിനിമയിലേക്ക് തിരിച്ചുവരും എന്ന് അഭ്യൂഹങ്ങളുണ്ട്. വിജയ് ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായും രംഭ എത്തും. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച വിശേഷങ്ങളും വാർത്തയിൽ നിറയുകയാണ്. 2000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സിനിമാ സമ്പാദ്യത്തിലുപരി ബിസിനസ് സമ്പാദ്യമാണ് താരത്തിന്റെ വൻ ആസ്തിക്ക് പിന്നിൽ. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ കാനഡയിൽ നിരവധി ബിസിനസ്സുകളുള്ള വ്യക്തിയാണ്. ഹോം ഇന്റീരിയർ കമ്പനിയായ മാജിക് വുഡ്സിന്റെ സ്ഥാപകൻ കൂടിയാണ് ഇന്ദ്രകുമാർ. ഇതിനുപുറമേ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ അദ്ദേഹത്തിന് അഞ്ച് കമ്പനികളുണ്ട്. ഇവയിൽ മിക്കതിലും രംഭയ്ക്കുള്ള പങ്കാളിത്തമാണ് താരത്തിന്റെ ആസ്തി ഇത്രയും വർധിപ്പിക്കുന്നത്.

ഈ സമ്പാദ്യത്തോടെ ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവുമധികം ആസ്തിയുള്ള താരമായി രംഭ മാറുന്നു. അതേസമയം താരം സിനിമാ രംഗത്തേക്കു മടങ്ങിയെത്തും എന്നും റിപ്പോർട്ടുകളുണ്ട്. താരത്തെ വെച്ച് സിനിമ നിർമിക്കുമെന്ന് അടുത്തിടെ ഒരു പ്രൊഡ്യൂസർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.  

Rambha, a former Bollywood and South Indian star, left films after marriage but stayed active on reality shows. Now, she is set to return as a judge on Vijay TV’s ‘Jodi: Are You Ready,’ with rumors of a possible film comeback

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version