തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഓയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ റോക്കറ്റ് പോർട്ടിന്റെ നിർമാണം പൂർത്തിയാകുമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു. വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പ്രധാന കേന്ദ്രമായി തമിഴ്‌നാട് മാറും.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിക്കായി തറക്കല്ലിട്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഐഎസ്ആർഒ സ്മോൾ റോക്കറ്റ്- സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിർമാണം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സ്മോൾ റോക്കറ്റ് പരീക്ഷണവിക്ഷേപണം നടത്താനും ഐഎസ്ആർഓയ്ക്ക് പദ്ധതിയുണ്ട്. 2,300 ഏക്കറിൽ 1,000 കോടി രൂപ ചിലവിലാണ് കുലശേഖരപട്ടണം വിക്ഷേപണകേന്ദ്രം ഒരുങ്ങുന്നത്.
ISRO is constructing a second rocket launch site in Kulasekarapattinam, Tamil Nadu, to support SSLV launches. This move strengthens India’s space sector and private participation.