ഊബറുമായി ഏറ്റെടുക്കൽ ചർച്ചകൾ നടത്തി എന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൾ-ഇലക്ട്രിക് ക്യാബ് സർവീസ് ഓപ്പറേറ്ററായ ബ്ലൂസ്മാർട്ട് മൊബിലിറ്റി (BluSmart Mobility). വാർത്ത പൂർണമായും ഊഹാപോഹമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും ബ്ലൂസ്മാർട്ട് വക്താവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ ഊബർ ടെക്നോളജീസ് ബ്ലൂസ്മാർട്ട് മൊബിലിറ്റിയെ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന റൈഡ്-ഹെയ്‌ലിംഗ് വിപണിയിൽ ഊബറിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബ്ലൂസ്മാർട്ട് ഏറ്റെടുക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്.

ഊബറിന്റെ ഏറ്റെടുക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിഷേധിക്കുന്നതായും റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും കമ്പനി പ്രതിനിധി അറിയിച്ചു. ഇന്ത്യയിലെ മുൻനിര ഇവി റൈഡ്-ഹെയ്‌ലിംഗ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പ്രവർത്തനങ്ങൾ സ്കെയിലിംഗ് ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ബ്ലൂസ്മാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പ്രതിനിധി പറഞ്ഞു.

BluSmart Mobility dismisses reports of acquisition talks with Uber, calling them speculative and baseless. The EV ride-hailing company remains focused on expansion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version