ആഢംബരം, വേഗത, സൗകര്യങ്ങൾ എന്നിവയാണ് പ്രൈവറ്റ് ജെറ്റുകളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന പ്രധാന വാക്കുകൾ. നിരവധി ആഢംബരങ്ങൾ നിറഞ്ഞ പ്രൈവറ്റ് ജെറ്റുകളെ കുറിച്ച് വാർത്തകൾ വരാറുണ്ട്. എന്നാൽ ഇത്തരം പ്രൈവറ്റ് ജെറ്റുകളിൽ ഏറ്റവും വേഗതയേറിയത് ഏതാണ് എന്ന് ആലോചിച്ചിട്ടുണ്ടോ?

ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ഗൾഫ്സ്ട്രീം G700 (Gulfstream G700) ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൈവറ്റ് ജെറ്റ്. 2019 ൽ പുറത്തിറങ്ങിയ G700 വേഗതയ്ക്കൊപ്പം ആഢംബരത്തിലും മുൻപന്തിയിലാണ്. ജി 700ന്റെ പരമാവധി പ്രവർത്തന വേഗത 0.925 mach (അഥവാ മണിക്കൂറിൽ 1,140 കി.മീ) ആണ്. ഈ മിന്നും വേഗതയോടെ ലോകത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ സ്വകാര്യ ജെറ്റുകളിൽ ഒന്നായി ഗൾഫ്സ്ട്രീം G700 മാറുന്നു. അത്യാധുനിക ഏവിയോണിക്‌സ്, നൂതന എയറോഡൈനാമിക്‌സ്, ശക്തമായ പേൾ 700 എഞ്ചിൻ എന്നിവയാണ് ജി 700ന്റെ സവിശേഷതകൾ. 51,000 അടി വരെയാണ് ജി 700ന്റെ ക്രൂയിസിങ് ഉയരം. ഏതാണ്ട് 78 മില്യൺ ഡോളറാണ് ജി 700ന്റെ വില.

സെസ്ന സൈറ്റേഷൻ എക്സ്+ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൈവറ്റ് ജെറ്റ്. 0.935 mach വേഗതയുള്ള സെസ്ന സൈറ്റേഷൻ എക്സ്+ എന്നാൽ ഇപ്പോൾ നിർമാണം നിർത്തിയിരിക്കുകയാണ്.  

The Gulfstream G700 is the world’s fastest private jet, reaching Mach 0.925 with a 7,500 nautical mile range. Explore its speed, luxury, and innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version