ട്രെയിൻ യാത്രയിൽ വെള്ള ഷീറ്റുകൾക്കു പകരം പ്രിന്റഡ് കവർ പുതപ്പുമായി ഇന്ത്യൻ റെയിൽവേ. പരമ്പരാഗത സംഗനേർ ഡിസൈനുകളിൽ തയ്യാറാക്കിയ പ്രിൻറഡ് കവേർഡ് ബ്ലാങ്കറ്റുകളാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ജയ്പൂർ-അസർവ എക്സ്പ്രസിന്റെ എല്ലാ എസി കോച്ചുകളിലുമാണ് പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

indian railway printed blanket covers

രാജസ്ഥാന്റെ കലാ പൈതൃകത്തിന്റെ പുതിയ പതിപ്പാണിതെന്നും യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്താണ് നീക്കമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദമാക്കി. പുതപ്പുകൾക്കും മറ്റുമുള്ള പ്രിന്റഡ് കവറുകൾ എളുപ്പത്തിൽ കഴുകാവുന്നതാണ്. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

വോക്കൽ ഫോർ ലോക്കൽ മിഷന്റെ ഭാഗമായാണ് എസി കംപാർട്ട്മെന്റുകളിൽ പ്രിന്റ‍ഡ് കവർഡ് ബ്ലാങ്കറ്റുകൾ നൽകുന്നത്. ഇന്ത്യൻ റെയിൽവേയുടെ എല്ലാ ദീർഘദൂര ട്രെയിനുകളിലെയും എസി കോച്ചുകളിലെ യാത്രക്കാർക്ക് ഉറങ്ങാൻ പുതപ്പുകൾ, തലയിണകൾ, വെള്ള ഷീറ്റുകൾ എന്നിവയായിരുന്നു നൽകി വന്നിരുന്നത്. ചില ട്രെയിനുകളിൽ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി വെളുത്ത ടവലുകളും നൽകിയിരുന്നു. എസി കോച്ചുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന വെള്ള ഷീറ്റുകൾ പതിവായി വൃത്തിയാക്കാറുണ്ടായിരുന്നില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു ഇവ കഴുകാറുള്ളത്. ഇതിനെത്തുടർന്ന് യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതി ഉയർന്നിരുന്നു.

യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്താണ് ഇനി മുതൽ പ്രിന്റ് ചെയ്തതും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതുമായ പുതപ്പ് കവർ നൽകുന്നത്. എല്ലാ ഷീറ്റുകളിലും ഇത്തരത്തിൽ കവ‍ർ ഉണ്ടായിരിക്കും. ഉടൻ തന്നെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും ഇവ അവതരിപ്പിക്കും. ശുചിത്വം, ഏകീകൃതത, മികച്ച ഓൺ-ബോർഡ് അനുഭവം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് ഇത് സംബന്ധിച്ച് റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്

indian railway begins pilot for easily washable, printed blanket covers in ac coaches to improve hygiene and address passenger complaints.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version