ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യവും സ്വാഭാവികവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും ആസ്ട്രോ ഫിസിസിസ്റ്റ് നീൽ ഡിഗ്രാസ് ടൈസൺ. അമേരിക്കൻ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽ‌മോറും ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരിച്ചെത്തിയതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസ ഇതിനകം ചെയ്തതിനേക്കാൾ വളരെ കൂടുതലാണ് സ്‌പേസ് എക്‌സ് ബഹിരാകാശ രംഗത്ത് ചെയ്തിരിക്കുന്നത്. അത് വളരെ നല്ലതാണ്. സ്വകാര്യ സംരംഭങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായി ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിക്കുന്നു. ഇന്ത്യയിലെ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയെക്കുറിച്ച് ന്യൂയോർക്കിലേക്കുള്ള യാത്രാവേളയിൽ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. സ്വകാര്യ സംരംഭങ്ങളെ ബഹിരാകാശ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. ഇത് സ്വാഭാവിക പരിണാമമായാണ് മോഡി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണ വികസനം, റോക്കറ്റ് നിർമാണം, കാര്യക്ഷമത എന്നിവയിൽ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനെ (ISRO) നീൽ ഡിഗ്രാസ് പ്രശംസിച്ചു. യുഎസ് പോലുള്ള രാജ്യങ്ങൾ ചിലവഴിക്കുന്ന പണത്തിന്റെ ചെറിയ ഭാഗം മാത്രം ചിലവഴിച്ച് ഇന്ത്യ നടത്തുന്ന ബഹിരാകാശ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Astrophysicist Neil deGrasse Tyson lauds ISRO’s cost-effective space program, highlighting India’s lunar success and private sector growth in space exploration.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version