ഒരുകാലത്ത് ശതകോടീശ്വരന്മാരായിരുന്ന് പിന്നീട് പാപ്പരായിപ്പോയ നിരവധി ബിസിനസുകാരുണ്ട്. അക്കൂട്ടത്തിൽ പെടുന്ന വ്യക്തിയാണ് ഇന്ത്യൻ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരൻ പ്രമോദ് മിത്തൽ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ, ഖനന കമ്പനി ആർസെലർ മിത്തൽ ഉടമയായ ലക്ഷ്മി മിത്തലിന്റെ ആസ്തി 18.5 ബില്യൺ ഡോളറാണ്. എന്നാൽ സഹോദരൻ പ്രമോദാകട്ടെ പാപ്പരായി കേസും മറ്റുമായി കാലം കഴിക്കുകയാണ്.

ഇസ്പാറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായിരുന്ന പ്രമോദ് മിത്തൽ ലോകത്തിലെതന്നെ അതിസമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളായിരുന്നു. അമിത ചിലവുകൾക്കും ആഢംബരത്തിനും പേരുകേട്ട പ്രമോദ് 2013ൽ തന്റെ മകളുടെ വിവാഹത്തിനായി ചിലവഴിച്ചത് 550 കോടി രൂപയിലേറെയാണ്. എന്നാൽ ഏഴ് വർഷങ്ങൾക്കു ശേഷം, 2020ൽ യുകെയിലെ കോടതി പ്രമോദിനെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു. 2019ൽ ബോസ്നിയയിൽ വഞ്ചനാ കുറ്റം ചുമത്തി പ്രമോദ് അറസ്റ്റിലായിരുന്നു.  

Pramod Mittal, once worth $18.5 billion, faced financial ruin due to risky business decisions and extravagant spending. Read about his rise and fall.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version