ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ജാപ്പനീസ് കമ്പനികൾ

ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ, അമോണിയ പദ്ധതി രംഗങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്താൻ ആറ് ജാപ്പനീസ് കമ്പനികൾ. ഇന്ത്യൻ കമ്പനി എസിഎംഇയും ആറ് ജപ്പാൻ കമ്പനികളുമായാണ് ഇതുസംബന്ധിച്ച ധാരണ. ആദ്യ ഘട്ടത്തിൽ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ എസിഎംഇ ജപ്പാൻ കമ്പനികളുമായി ഇതിനകം തന്നെ ധാരണയായിട്ടുണ്ട്.    

പദ്ധതി പ്രകാരം ഒഡീഷയിൽ നിന്ന് എസിഎംഇ 2028 മുതൽ പ്രതിവർഷം 400,000 ടൺ അമോണിയ ജപ്പാനിലേക്ക് വിൽപ്പനയ്ക്കായി വിതരണം ചെയ്യുന്നതിനായി ജാപ്പനീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ ഐഎച്ച്ഐയുമായി കഴിഞ്ഞ വർഷം ടേം ഷീറ്റിൽ ഒപ്പുവെച്ചിരുന്നു.

ഐഎച്ച്ഐയ്ക്കു പുറമേ ഷിപ്പിംഗ് സ്ഥാപനമായ മിറ്റ്സുയി ഒഎസ്കെ ലൈൻസ്, യൂട്ടിലിറ്റി ഹോക്കൈഡോ ഇലക്ട്രിക് പവർ, കെമിക്കൽസ് നിർമ്മാതാവ് മിത്സുബിഷി ഗ്യാസ് കെമിക്കൽ, ഫിനാൻഷ്യർമാരായ മിസുഹോ ബാങ്ക്, ടോക്കിയോ സെഞ്ച്വറി കോർപ്പറേഷൻ എന്നിവ ഇപ്പോൾ പദ്ധതിയിലേക്ക് നേരിട്ടുള്ള നിക്ഷേപം പരിഗണിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പുതിയ ധാരണ പ്രകാരം ആരംഭ തീയതി 2030 ലേക്ക് മാറ്റിയതായി ഹൈഡ്രജൻ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

Six major Japanese companies explore investments in a 400,000-tonne green ammonia plant in Odisha, aiming to support Japan’s carbon neutrality goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version