കോൾഡ്-പ്രസ്സ്ഡ് ഓയിൽ സംരംഭത്തിൽ മാതൃകയായി ഗ്രാമിയ

2016ൽ സിബി മണിവണ്ണൻ സ്ഥാപിച്ച ഗ്രാമിയ (Gramiyaa) ഗുണനിലവാരത്തിലും സ്കേലബിലിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കോൾഡ്-പ്രസ്സ്ഡ് ഓയിൽ വ്യവസായത്തിൽ പേരെടുക്കുകയാണ്. നിലക്കടല, എള്ള്, തേങ്ങ തുടങ്ങിയവയിൽ നിന്നും വുഡ് പ്രസ്ഡ് രീതിയിൽ എണ്ണ എടുക്കുന്നതിലാണ് ഗ്രാമിയയുടെ വൈദഗ്ദ്ധ്യം. ഇതിനായി കമ്പനി സ്വയം രൂപകൽപന ചെയ്ത നൂതന ഉൽ‌പാദന സൗകര്യത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

സ്ഥിരത, ശുചിത്വം എന്നിവയിലെ കർശന നിയന്ത്രണത്തോടെയുള്ള ഗ്രാമിയയുടെ പ്രവർത്തനം ഉൽപ്പന്നങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നു. പരമ്പരാഗതമായി വിഘടിച്ചു നിൽക്കുന്ന ഈ മേഖലയിൽ നിന്ന് വ്യത്യസ്തമായി ഗ്രാമിയ ഘടനാപരവും സ്കെയിലബിളുമായ മോഡൽ സ്വീകരിക്കുന്നു. പരമ്പരാഗത വുഡ് ആൻഡ് സ്റ്റോൺ മിൽ സാങ്കേതിക വിദ്യകളും ആധുനികവും ശുചിത്വമുള്ളതുമായ സൗകര്യങ്ങളുമായി സംയോജിപ്പിച്ചാണ് ഗ്രാമിയയുടെ പ്രവർത്തനം. ഈ രീതി ഉയർന്ന സുരക്ഷയും സ്ഥിരതയും ഉള്ള എണ്ണ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

മികച്ച ഉൽപ്പന്നങ്ങളോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തമായ ബ്രാൻഡ് സാന്നിധ്യവും ഉപഭോക്തൃ വിശ്വാസ്യതയും വളർത്തിയെടുത്തു. തങ്ങളുടെ വിപുലീകരണത്തിന് കരുത്ത് പകരുന്നതിനായി ഗ്രാമിയ അടുത്തിടെ നടന്ന പ്രീ-സീരീസ് എ റൗണ്ട് ഉൾപ്പെടെയുള്ളവയിൽ നിന്നും ഫണ്ടിങ് നേടി. ഈ നിക്ഷേപം കമ്പനിയെ ഉൽപ്പാദന, വിതരണ ശേഷികൾ വർദ്ധിപ്പിക്കാനും വിപണിയിലെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും പ്രാപ്തമാക്കുന്നു.

Gramiyaa, founded by Sibi Manivannan in 2016, is revolutionizing the cold-pressed oil industry with its wood-pressed extraction method and scalable production model.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version