വിഴിഞ്ഞത്തേക്ക് 817.80 കോടി സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിലെ  (VGF) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ കേരളം തീരുമാനിച്ചു.  ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്‍റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമ്മിക്കാൻ 271 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി.



   അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിലെ കേന്ദ്ര വിഹിതം  സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്‍റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ  അനുകൂല നിലപാട് എടുക്കാൻ തയാറായില്ല. എങ്കിലും വിഴിഞ്ഞത്തിന്റെ    ഭാവി വികസനം മുന്നിൽ കണ്ടാണ് കേന്ദ്ര വിഹിതം സ്വീകരിക്കാനുള്ള  തീരുമാനം എടുക്കുന്നതെന്നു തുറമുഖ മന്ത്രി വി.എൻ വാസവൻ അറിയിച്ചു.



തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.



അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതു  സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.  

ഇതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമ്മിക്കാൻ  271 കോടി രുപയുടെ പദ്ധതിക്കു  മന്ത്രിസഭാ യോഗം അനുമതി നൽകി .

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും, വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൻ്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും CWPRS സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി  നിർവ്വഹിക്കും. 271 കോടി രുപയുടേതാണ് പദ്ധതി.



കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ (AVPPL) മുഖേന 235 മീറ്റർ നീളമുള്ള breakwater, 500 നീളമുള്ള fishery berth, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക.
   
നിലവിലുള്ള ഫിഷിംഗ് ഹാർബറിൻ്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.

Kerala will accept ₹817.80 crore from the central government for the Vizhinjam Port project, despite repayment conditions. The first phase costs ₹7,700 crore, with the state funding major parts like the ₹1,350 crore breakwater and ₹1,482.92 crore for rail links. A ₹271 crore fishing harbor has also been approved, to be built in two phases. One part, costing ₹146 crore, includes a breakwater and fishery berth by AVPPL, while the other, costing ₹125 crore, will be done by the Harbor Engineering Department.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version