2024ൽ ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ ചിലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ. ഇന്ത്യക്കാർ ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്‌ക്രീനിൽ സമയം ചിലവഴിക്കുന്നു. അതിൽ ഏകദേശം 70% സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് എഫ്ഐസിസിഐ-ഇവൈ വാർഷിക വിനോദ റിപ്പോർട്ടിൽ പറയുന്നു. സ്മാർട് ഫോൺ വിപണിയുടെ വൻ വളർച്ച മുതൽ സോഷ്യൽ മീഡിയ, OTT പ്ലാറ്റ്‌ഫോമുകൾ, ഇന്റർനെറ്റ് ഡാറ്റ തുടങ്ങിയവയിലൂടെയുള്ള വൻ പണം സമ്പാദിക്കുന്നതിലേക്ക് ഇത് വഴിവെയ്ക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസിനേയും ബിസിനസുകളേയും കൂടുതൽ പണം സമ്പാദിക്കാൻ ഇത് സഹായിക്കുന്നു.
റിപ്പോർട്ട് പ്രകാരം 2024ൽ ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായ മേഖല 2.5 ലക്ഷം കോടി രൂപ (29.1 ബില്യൺ ഡോളർ) വരുമാനം നേടി. രാജ്യത്ത് ഏറ്റവും അധികം വരുമാനം നേടുന്ന മാധ്യമ, വിനോദ വ്യവസായ രംഗമാണ് ഡിജിറ്റൽ ചാനലുകൾ. ആദ്യമായി മാധ്യമ, വിനോദ വ്യവസായ മേഖലയിൽ ഡിജിറ്റൽ രംഗം ടെലിവിഷനെ മറികടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആളുകൾ കൂടുതൽ മണിക്കൂറുകൾ ഫോണുകളിൽ ചിലവഴിക്കുന്നത് ബിസിനസുകൾ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സ്‌ക്രീൻ സമയത്തിന്റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ, വീഡിയോകൾ, ഗെയിമിംഗ് എന്നിവയിലാണ് ചിലവഴിക്കുന്നത് എന്നതിനാൽ ബിസിനസുകൾ അവരുടെ ശ്രദ്ധ ഈ മേഖലകളിലേക്ക് മാറ്റുകയാണ്. ബിൽബോർഡുകൾക്കും ടിവി പരസ്യങ്ങൾക്കും പകരം, ആളുകൾ യഥാർത്ഥത്തിൽ ഇടപഴകുന്ന ഡിജിറ്റൽ കാമ്പെയ്‌നുകളിലേക്ക് ബ്രാൻഡുകൾ അവരുടെ പണം നിക്ഷേപിക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കുതിച്ചുചാട്ടം തുടരുന്നു എന്നതാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം. കണ്ടന്റ് ക്രിയേറ്റേർസിനും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അവസരങ്ങളാണ് ഈ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നന്നത്.
മുകേഷ് അംബാനിയുടെ ജിയോസ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാർ രണ്ട് മാസംകൊണ്ട് 100 ദശലക്ഷത്തിലധികം പെയ്ഡ് സബ്‌സ്‌ക്രൈബർമാരെ നേടിയത് ഇതിന് തെളിവാണ്. ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ മുഴുകുമ്പോൾ ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റേർസും ഇതുകൊണ്ട് ലാഭം കൊയ്യുന്നു. ഇന്ത്യയിലും സ്മാർട്ഫോൺ വിപണിയും അനുദിനം വളരുകയാണ്.
In 2025, Indians spent 1.1 trillion hours on smartphones, surpassing TV as the top entertainment source. With 5G expansion, AI-driven ads, and a booming creator economy, digital consumption is reshaping media, commerce, and telecom.