വെറും 20,000 രൂപ കൊണ്ട് 4,500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സ്ത്രീയാണ് വന്ദന ലുത്ര (Vandana Luthra). ശാസ്ത്ര പിന്തുണയുള്ള സമീപനത്തോടെ ഇന്ത്യയുടെ വെൽനസ്, വെയ്റ്റ് മാനേജ്മെന്റ് വ്യവസായത്തിന്റെ തന്നെ മുഖച്ഛായ മാറ്റാൻ VLCCയിലൂടെ വന്ദനയ്ക്ക് സാധിച്ചു. ₹20,000 മുതൽമുടക്കിൽ വന്ദന ആരംഭിച്ച VLCC ഇന്ന് 311 കേന്ദ്രങ്ങളുള്ള ₹4,500 കോടിയുടെ ആഗോള ബ്രാൻഡായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന നിലയിൽ വന്ദനയുടെ സംരംഭക യാത്ര പ്രചോദനമാകുന്നു.

അമർ ജ്യോതി എന്ന ആയുർവേദ ചാരിറ്റബിൾ സംഘടനയെ നയിച്ച മാതാവാണ് ആരോഗ്യരംഗത്തേക്ക് എത്താൻ വന്ദനയ്ക്ക് മാതൃകയായത്. ജർമ്മനിയിൽ പോഷകാഹാരത്തിലും കോസ്‌മെറ്റോളജിയിലും പഠനം നടത്തിയാണ് അവർ വെൽനസ് വ്യവസായത്തിലേക്ക് എത്തുന്നത്. 1989ൽ, ന്യൂഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലാണ് വന്ദന ലുത്ര കേൾസ് ആൻഡ് കർവ്സ് (VLCC) ആരംഭിച്ചത്. വെൽനസ് ബിസിനസുകൾ പ്രധാനമായും ഉപരിപ്ലവ സൗന്ദര്യ ചികിത്സകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് വിഎൽസിസി ശാസ്ത്ര പിന്തുണയുള്ള സമീപനം അവതരിപ്പിച്ചു.

ഭക്ഷണക്രമത്തെയും വ്യായാമത്തെയും അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ വെയ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക് വിഎൽസിസി ഊന്നൽ നൽകുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ബിസിനസ്സ് ആരംഭിക്കുന്നത് തൊണ്ണൂറുകളിലെ ഇന്ത്യയിൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു സ്ത്രീ നയിക്കുന്ന വെൽനസ്, വെയ്റ്റ് മാനേജ്മെന്റ് ബിസിനസിന്റെ പ്രായോഗികതയെക്കുറിച്ച് ആളുകൾ ആദ്യം നെറ്റി ചുളിച്ചു. മെഡിക്കൽ പ്രൊഫഷണലുകൾ പോലും തുടക്കത്തിൽ അവരുമായി സഹകരിക്കാൻ മടിച്ചു. എന്നാൽ തന്റെ കാഴ്ചപ്പാടിലെ പ്രതിജ്ഞാബദ്ധയോടെ വന്ദന മുന്നോട്ടു പോയി.

ആദ്യ ഘട്ടത്തിൽ ഭർത്താവ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വന്തം ബിസിനസ്സ് സ്വതന്ത്രമായി കെട്ടിപ്പടുക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു. അങ്ങനെയാണ് ആദ്യ ഔട്ട്‌ലെറ്റിനായി സ്ഥലം ബുക്ക് ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അത് പെട്ടെന്ന് ശ്രദ്ധ നേടിയതോടെ ഒരു മാസത്തിനുള്ളിൽ അവരുടെ സേവനങ്ങൾ പ്രദേശത്തെ സെലിബ്രിറ്റികൾ ഉൾപ്പെടെ സ്ഥിരമായ ഉപഭോക്താക്കളെ ആകർഷിച്ചു. ഡോക്ടർമാരുമായി പ്രവർത്തിച്ചുകൊണ്ട് ശാസ്ത്രീയമായ സമീപനമാണ് വിഎൽസിസിയുടെ വിജയത്തിന് കാരണമെന്ന് വന്ദന പറയുന്നു.

2005ൽ ഹിറ്റ് ടെലിവിഷൻ ഷോയായ ജാസി ജെയ്‌സി കോയി നഹിനിലെ പ്രധാന കഥാപാത്രത്തിന് പൂർണ്ണമായ മേക്കോവർ നൽകാൻ വിഎൽസിസി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് കമ്പനിക്ക് വഴിത്തിരിവായി. ഈ മാറ്റം വെൽനസ് വ്യവസായത്തിൽ വിഎൽസിസിയുടെ  പ്രശസ്തി ഉറപ്പിച്ചു. 2009 ആയപ്പോഴേക്കും, വിഎൽസിസി ₹14.4 കോടി ഫണ്ടിങ് നേടി. തുടർന്ന് മൂല്യം ₹125 കോടിയായി ഉയർത്തി. പിന്നീട് കമ്പനിയുടെ വളർച്ച വേഗത്തിലായി. 2010 ആയപ്പോഴേക്കും ഇന്ത്യയിലുടനീളമുള്ള 100 കേന്ദ്രങ്ങളിലേക്ക് വിഎൽസിസി വ്യാപിച്ചു. സൗന്ദര്യ സംരംഭകരാകാൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പരിശീലന പരിപാടികളും വിഎൽസിസി നടത്തുന്നുണ്ട്. തുടർന്ന് വന്ദനയുടെ ദർശനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിധ്യം സ്ഥാപിച്ചുകൊണ്ട് വിഎൽസിസി അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിച്ചു.

Vandana Luthra founded VLCC in 1989 with just ₹20,000, turning it into a ₹4,500 crore global wellness brand. Her journey showcases resilience, vision, and innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version