കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (Cochin Shipyard Limited) നിന്ന് 9.94 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡ് (Marine Electricals India Limited ). എൻജിഎംവി പദ്ധതിക്കായാണ് സമുദ്ര, വ്യാവസായിക മേഖലകൾക്കായി ഇലക്ട്രിക്കൽ ഓട്ടോമേഷൻ, ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷനുകൾ നൽകുന്ന മുൻനിര കമ്പനിയായ മറൈൻ ഇലക്ട്രിക്കൽസ് ഓർഡർ സ്വന്തമാക്കിയിരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ ആയിരിക്കും ഡെലിവറി.

ഇന്ത്യയുടെ സമുദ്ര മേഖലയുടെ വൈദ്യുതീകരണം വേഗത്തിലാക്കാനും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഡാൻഫോസ് ഇന്ത്യയും (Danfoss India ) മറൈൻ ഇലക്ട്രിക്കൽസ് (ഇന്ത്യ) ലിമിറ്റഡും നേരത്തെ തന്ത്രപരമായ പങ്കാളിത്തത്തിൽ എത്തിയിരുന്നു. ഡാൻഫോസ് മറൈൻ പ്രോഡക്‌ട്‌സ് ആൻഡ് സൊല്യൂഷന്റെ ഔദ്യോഗിക പങ്കാളിയും സിസ്റ്റം ഇന്റഗ്രേറ്ററുമായാണ് മറൈൻ ഇലക്ട്രിക്കൽസിനെ നിയമിച്ചത്. ഒരു ദശാബ്ദക്കാലത്തെ മുൻകാല സഹകരണത്തെ അടിസ്ഥാനമാക്കി, ഊർജ്ജ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് മറൈൻ ഇലക്ട്രിക്കൽസിന്റെ ഇലക്ട്രിക്കൽ, ഓട്ടോമേഷൻ പരിഹാരങ്ങളിലെ വൈദഗ്ദ്ധ്യം സഖ്യം പ്രയോജനപ്പെടുത്തുന്നു.
40 വർഷത്തിലേറെ പരിചയസമ്പത്തുള്ള മറൈൻ ഇലക്ട്രിക്കൽസ് (ഇന്ത്യ) ലിമിറ്റഡ് സ്വിച്ച് ഗിയർ, കൺട്രോൾ ഗിയറുകൾ, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റംസ്, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, മറൈൻ ലൈറ്റുകൾ, മോട്ടോറുകൾ, നാവ്‌കോം സൊല്യൂഷനുകൾ, വിവിധ വ്യവസായങ്ങൾക്കായി ലോ, മീഡിയം വോൾട്ടേജ് പവർ ഡിസ്ട്രിബ്യൂഷൻ സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളാണ് നിർമിക്കുന്നത്.
Marine Electricals India Ltd. secures a ₹9.94 crore order from Cochin Shipyard for the NGMV project, reinforcing its leadership in marine electrical solutions.