ഇന്ന് യാത്രാ-ട്രെയിനുകളിൽ 100% ബയോ-ടൊയ്ലറ്റുകൾ ആയിരിക്കുന്നു. ‌സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത് – ലോകത്തെ ഏറ്റവും വലിയ ശുചിത്വ മിഷനുകളിൽ ഒന്നായിമാറി! റെയിൽവേയുടെ ബയോ-ടൊയ്ലറ്റിലേക്കുള്ള മാറ്റം, ഇന്ത്യൻ ട്രെയിനുകൾ മനുഷ്യ വിസർജ്യം വിതറുന്ന വാഹനമാണെന്ന് കളിയാക്കിയ ലോകത്തെ അമ്പരപ്പിച്ചു.  ഇന്ത്യയിലെ തീവണ്ടികളിലാകെ രണ്ടര ലക്ഷത്തോളം ബയോ ടൊയ്ലറ്റുകൾ വെച്ചുകൊണ്ടാണ് ആ യജ്ഞം പൂര്‌ത്തീകരിച്ചത്. സാങ്കേതിക സഹായം റെയിൽവേയ്ക്ക് നൽകിയതാകട്ടെ, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനും. ഇന്ത്യൻ റെയിൽവേ യാത്രക്കാരന് ദുരിതവും കഷ്ടപ്പാടും നൽകിയ ഭൂതകാലത്ത് നിന്ന്, ലോകത്തെ ഏറ്റവും സാങ്കേതിക തികവുളളതും പ്രൊഫഷണലുമായ റെയിൽ നെറ്റ് വർക്കായത് എങ്ങനെയാണ്?

കഴിഞ്ഞ പത്ത് വർഷത്തിനിടെ 30,000-ത്തിലധികം കിലോമീറ്റർ പുതിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചിട്ടു ഇന്ത്യൻ റെയിൽവേ. ഇത് ജർമ്മനിയുടെ ആകെ റെയിൽ നെറ്റ് വർക്കിന് തുല്യമാണെന്ന് ഓർക്കണം. 46,000 കിലോമീറ്ററുകളിൽ അധികം വൈദ്യുതീകരിച്ചു. ഓരോ വർഷവും 7000-ത്തിലധികം കോച്ചുകൾ നിർമ്മിക്കുന്നു. 2019-ഓടെ ആളില്ലാത്ത ലെവൽ ക്രോസുകൾ എല്ലാം നീക്കം ചെയ്തു. റെയിൽവേ ആധുനികവത്കരിക്കാനും സൗകര്യങ്ങൾ വിപുലമാക്കാനും പാസഞ്ചർ സുരക്ഷക്കുമൊക്കയായി 3.65 ലക്ഷം കോടി ആയിരുന്നു നേരത്തെ ചിലവിട്ടതെങ്കിൽ കഴിഞ്ഞ പത്ത് വർഷകാലത്ത് 17 ലക്ഷം കോടി അലോക്കേറ്റ് ചെയ്തിരിക്കുന്നു.

ഒന്നൊന്നര വർഷത്തിനുള്ളിൽ ഇന്ത്യ, അതിന്റെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ ഒരുങ്ങുകയാണ്. മുംബൈ-അഹമ്മദാബാദ് ലൈൻ, 508 കിലോമീറ്റർ ദൂരത്തിൽ അതിവേഗം പൂർത്തിയാകുന്നു. ചൈന്നൈ-മൈസൂർ, ഡൽഹി – വാരണാസി, ഡൽഹി-അഹമ്മദാബാദ്, മുംബൈ-ഹൈദരാബാദ് തുടങ്ങി മൾട്ടിപ്പിൾ ലൊക്കേഷനുകളിലേക്ക് ഹൈസ്പീ‍ഡ് ട്രെയിനുകൾക്കുള്ള ഇൻഫ്രായും ഒരുക്കുകയാണ് റെയിൽവേ.

മണിക്കൂറിൽ 350 കിലോമീറ്ററോ അതിലധികമോ സ്പീഡുള്ള അതിവേഗ ട്രെയിനുകൾ പായാൻ പാകത്തിന് 7000 കിലോമീറ്റർ ഹൈസ്പീഡ് കോറിഡോർ റെയിലുകളുടെ പണിയും തുടങ്ങുകയാണ്! വേഗത്തിലും ക്വാളിറ്റിയിലും സൗകര്യങ്ങളിലും ലോകോത്തര നിലവാരം പുലർത്തുന്ന വന്ദേഭാരത് 4.0 ദാ പാളങ്ങളിലേക്ക് വരികയാണ്. ഇന്ത്യൻ -റഷ്യൻ സഹകരണത്തിൽ സേഫ്റ്റിയും ലക്ഷ്വറിയും ഒന്നിക്കുന്ന വന്ദേഭാരത് സ്ലീപ്പർ യാഥാർത്ഥ്യമായിക്കഴിഞ്ഞു. റെയിൽവേസ്റ്റേഷനുകളിലെ ക്രൗഡിനെ മാനേജ് ചെയ്യാൻ AI അധിഷ്ഠിത സിസ്റ്റം റെയിൽവേ ഇംപ്ലിമെന്റ് ചെയ്യുകയാണ്. സുരക്ഷയ്ക്കായി റെയിൽവേസ്റ്റേഷനുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും വരും. 2047-ഓടെ ടെക്നോളജി ഡ്രിവണായ ലോകത്തെ ഏറ്റവും മികച്ച റെയിൽവേ നെറ്റ് വർക്കായി ഇന്ത്യൻ റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പറയുന്നു.

കഴിഞ്ഞ ഒരു വർഷം മാത്രം 1681 എഞ്ചിനുകളാണ് ഇന്ത്യൻ റെയിൽവേ നിർമ്മിച്ചത്. അതായത് യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ഓസ്ട്രേലിയയും നിർമ്മിച്ച എഞ്ചിനുകൾ എല്ലാം ഒന്നിച്ച് കൂട്ടിയാൽ പോലും അതിലും കൂടുതൽ! യാത്രാ സുരക്ഷ കൂട്ടാനും സ്റ്റേഷനുകളുടേയും ട്രെയിനുകളുടേയും മോഡേണൈസൈഷനുമായി രണ്ടര ലക്ഷം കോടിയാണ് റെയിൽവേ നീക്കി വെച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനറൽ കംപാർട്ട്മെന്റിൽ മാത്രം ഒരു വർഷം 650 കോടിക്ക് മേൽ ആളുകൾ യാത്ര ചെയ്യുന്നു. എസി അല്ലാത്ത സാധാരണ കംപാർട്ട്മെന്റുകളിലാണ് റെയിൽവേ യാത്രക്കാരിൽ 70% വും യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ 1250-ഓലം പുതിയ ജനറൽ കോച്ചുകളാണ് റെയിൽവേ ഈ വർഷങ്ങളിൽ പുതിയതായി കൂട്ടിച്ചേർത്തതും. ഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി രുദ്രാസ്ത്ര, നമ്മുടെ പാളങ്ങളിലൂടെ കടന്നുപോകുന്നു. 354 വാഗണുകളുമായി നാലര കിലോമീറ്റർ നീളമുണ്ട് രുദ്രാസ്ത്ര-യ്ക്ക്. ഇങ്ങനെയൊരു ട്രെയിൻ ഇതാദ്യമായാണ് ഇന്ത്യയുടെ പാളങ്ങളിലൂടെ ഓടുന്നത്. ചരക്ക് ഗതാഗതത്തിന് മാത്രമായി പ്രത്യേക കോറിഡോറുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് നമ്മൾ ഇപ്പോൾ.

 അസാധ്യം എന്ന് കരുതിയ കശ്മീർ റെയിൽ പദ്ധതി. ലോകത്തെ ഏറ്റവും ദുഷ്ക്കരവും ചാലഞ്ചിങ്ങുമായ റെയിൽ നിർമ്മാണമാണ് 272 കിലോമീറ്ററിൽ ഇന്ത്യൻ റെയിൽ വിജയകരമായി പൂർത്തിയാക്കിയത്. ജമ്മുവിലെ ഉധംപൂരിൽ നിന്ന് ശ്രീനഗർ വഴി പാകിസ്താന്റെ അതിർത്തിയോളം എത്തുന്ന ഒരു ഹീറോയിക് ട്രാക്ക്! ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് അഥവാ (USBRL)! ഹിമാലയൻ ടെറൈനുകളിലെ അതി സാഹസികമായ റയിൽ നിർമ്മാണം രണ്ട് കൗതുകങ്ങൾ ഒളിപ്പിച്ചുവെക്കുന്നു. ലോകത്തെ ഏറ്റവും ഉയരെയുള്ള ആർച്ച് ബ്രിഡ്ജ്, ചെനാബ് റെയിൽ പാലം! മറ്റൊന്ന് ഇന്ത്യയുടെ ആദ്യ കേബിൾ തൂക്കത്തിലെ റയിൽ പാലം, Anji bridge!

ഇനി വടക്ക് കിഴക്കൻ ഭാഗത്തേക്ക് വന്നാൽ, 1962-ൽ ആണ് നോർത്ത് ഈസ്റ്റിന് കണക്റ്റ് ചെയ്തുകൊണ്ട് അസാമിലെ ഗുവാഹത്തി ഇന്ത്യൻ റെയിൽവേ മാപ്പിൻെ ഭാഗമായത്. 60 വർഷങ്ങൾക്കിപ്പുറം മുഴുവൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും ഇന്ത്യൻ റെയിൽവേ, ആ നെറ്റ് വർക്കിൽ കണ്ണി ചേർത്തു. 60 വർഷം കാത്തിരിക്കേണ്ടി വന്നു, നോർത്ത് ഈസ്റ്റിന് അവരുടെ യാത്രാ സൗകര്യത്തിൽ ഒരു റെയിൽ യാത്ര സ്വപ്നം കാണാൻ! അരുണാചലും ത്രിപുരയും, മണിപ്പൂരും, നാഗാലാന്റും, സിക്കിമും  ഇന്ന് ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകുന്നു. ഇവിടെ റെയിൽവേ എത്തുമ്പോൾ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിക്കുന്ന എഞ്ചിനീയറിംഗ് മേന്മ മാത്രമല്ല, സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുള്ള കവാടം കൂടിയാണ് നോർത്ത് ഈസ്റ്റ്.  ആ നിലയ്ക്ക് അതീവ തന്ത്രപ്രധാനമാണ് ഇന്ത്യയ്ക്ക് ആ പ്രദേശം. എന്നിട്ടും ആ പ്രദേശം അവഗണിക്കപ്പെട്ടു കിടന്നു, 60 വർഷം! തീർന്നില്ല! അവിടെ തുടങ്ങി വെച്ചിരിക്കുന്ന അടുത്ത പദ്ധതി എന്താണെന്നോ, ചൈനയുടെ മൂക്കിന് കീഴെ 30,000 കോടി ചിലവിൽ മൾട്ടിപ്പിൾ ട്രാക്കുകളും ആധുനികമായ റെയിൽവേസ്റ്റേഷനുകളും നിർമ്മിക്കുകയാണ് നമ്മളിപ്പോൾ!

‌24 സംസ്ഥാനങ്ങളിലായി 136 വന്ദേഭാരത് ട്രെയിനുകൾ, അധികമായി 400-ഓളം വന്ദേഭാരതുകൾ ട്രാക്കിലേക്ക് ഇറങ്ങാനുള്ള പണിപ്പുരയിലാണ്. 100-ലധികം അമൃത് ഭാരത് എക്സ്പ്രസുകൾ വരുന്നു. അങ്ങനെ 1000-ത്തോളം പുതിയ അത്യാധുനിക ട്രെയിനുകളാണ് റെയിൽ ട്രാക്കിലെത്തിക്കാൻ പോകുന്നത്. രാജ്യത്ത് കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളും എൽ.ഇ.ഡി ലൈറ്റിംഗിലേക്ക് മാറി. റെയിൽവേസ്റ്റേഷനുകളുടെ ആധുനികവത്കരണവും നവീകരണവും ദ്രുതഗതിയിൽ മുന്നോട്ട് പോകുന്നു. Amrit Bharat Station Scheme-ന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് മാത്രം 30-ഓളം റെയിൽവേസ്റ്റേഷനുകളുടെ ആധുനിക വത്കരണ പരിപാടികൾ അതിവേഗം മുന്നോട്ട് പോകുന്നു. 25,000 കോടി ചിലവിൽ 1300-ഓളം റയിൽവേസ്റ്റേഷനുകളാണ് രാജ്യമാകെ ഈ പദ്ധതിയിൽ നവീകിരക്കപ്പെടുന്നത്. ലിഫ്റ്റ്, എസ്കലേറ്റർ, വൈഫൈ തുടങ്ങി യാത്രക്കാർക്കുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

ഇനി എന്താണ് അമ്പരപ്പിക്കുന്ന വാർത്ത! ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ തന്നെ! ഡീസലോ, കറണ്ടോ വേണ്ടാത്ത, കേവലം ഹൈഡ്രജനിൽ ഓടുന്ന, സീറോ എമിഷനുള്ള ട്രെയിൻ. ഇത് ഒരു കിനാവോ, കാത്തിരിപ്പോ അല്ല! ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഹൈഡ്രജനിൽ ട്രെയിൻ ഓടാൻ പോകുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ! അങ്ങനെ വന്നാൽ സീറോ കാര്ഡബൺ എമിഷനിലേക്കുള്ള വലിയ ചുവടുവെയ്പ് മാത്രമല്ല, പരമ്പരാഗത ഊർജ്ജത്തെ ആശ്രയിക്കുന്ന ഒരു വലിയ മേഖലയുടെ പരിവർത്തം കൂടിയാകും അത്. 

Indian Railways has transformed from an outdated system into a modern, technology-driven network. All trains now have bio-toilets, thousands of kilometers of new tracks and electrified lines have been added, and stations are being upgraded with lifts, WiFi, and LED lighting. High-speed bullet trains, Vande Bharat trains, and even hydrogen-powered trains are coming, while major projects like the Kashmir rail link and new North East connections show India’s engineering progress. Freight trains are bigger and faster, and safety and AI-based crowd management are improving travel. Overall, Indian Railways is becoming one of the world’s most advanced and passenger-friendly rail systems.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version