സ്റ്റോറുകൾ, പരസ്യങ്ങൾ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കോടികളാണ് വർഷത്തിൽ സമ്പാദിക്കുന്നത്.

അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ (New Delhi Railway Station). 2023-24ലെ റെയിൽവേയുടെ കണക്ക് പ്രകാരം 3,337 കോടി രൂപയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ വാർഷിക വരുമാനം. പരസ്യ ഇനത്തിലുള്ള വരുമാനം, സ്റ്റോറുകളിൽ നിന്നുള്ള വരുമാനം, പ്ലാറ്റ് ഫോം ടിക്കറ്റ്, ക്ലോക് റൂം, വെയ്റ്റിങ് ഹാളുകൾ തുടങ്ങിയവയിലൂടെയാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ ഭീമൻ തുക വരുമാനമായി നേടിയത്.

വമ്പൻ വരുമാനത്തോടൊപ്പം രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് ന്യൂഡൽഹി. 16 പ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിലൂടെ ദിവസവും മുന്നൂറിലേറെ തീവണ്ടികളാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം 39,362,272 യാത്രക്കാരാണ് ഇങ്ങോട്ടെത്തിയത്. പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ. 1692 കോടി രൂപയാണ് ഹൗറ റെയിൽവേ സ്റ്റേഷന്റെ കഴിഞ്ഞ വർഷത്തെ വാർഷിക വരുമാനം.

New Delhi Railway Station is India’s highest-earning railway station, generating Rs 3,337 crore in 2023-24. Learn about its revenue sources and significance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version