മുംബൈ, ഡൽഹി എയർ ടാക്സികൾ കൊണ്ടുവരുമെന്ന് Sarla Aviation

എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് ആയ സർള ഏവിയേഷന്റെ (Sarla Aviation) ബെംഗളൂരുവിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മുംബൈയിലും ഡൽഹിയിലും ഇലക്ട്രിക് എയർ ടാക്സികൾ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. സർള ഏവിയേഷൻ സിഇഒയും സഹസ്ഥാപകനുമായ അഡ്രിയാൻ ഷ്മിഡ്റ്റ് ആണ് ഇക്കാര്യം അറിയിച്ചത്.

സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിക്കിടെയാണ് സർള ഏവിയേഷൻ സിഇഒ ഇക്കാര്യം അറിയിച്ചത്. നിർദിഷ്ട ഇലക്ട്രിക് എയർ ടാക്സികൾ ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ കോണുകളിലും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സർള ഏവിയേഷൻ ഇലക്ട്രിക് ഫ്ലയിങ് ടാക്‌സിയായ ശൂന്യ (Shunya) അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (eVTOL) വിഭാഗത്തിൽപ്പെടുന്ന ശൂന്യ 2028ഓടെ രാജ്യത്ത് അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കമ്പനിയുടെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിക്കാൻ സർള ഏവിയേഷന് സാധിക്കും.

ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി 680 കിലോഗ്രാം പേലോഡും വഹിക്കാവുന്ന എയർടാക്സിയുടെ പ്രോട്ടോടൈപ്പ് മോഡലാണ് നേരത്തെ കമ്പനി പ്രദർശനത്തിന് എത്തിച്ചത്.

250 കിലോമീറ്റർ ആണ് എയർടാക്സിയുടെ പരമാവധി വേഗത. 20 മുതൽ 30 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്കായാണ് ശൂന്യ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുവശത്തുനിന്നും ആക്‌സസ് ചെയ്യാവുന്ന റൂം ലോഡിംഗ് ഏരിയയോട് കൂടിയുള്ള ഡിസൈൻ എയർടാക്സികളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Sarla Aviation is set to launch electric air taxi operations in Bengaluru, with expansion plans for Mumbai and Delhi. The startup revealed its prototype Shunya and secured $10M funding to build India’s air mobility ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version