
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് കാർ വിൽപ്പന വർധിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പ് വിലക്കൂടുതലും മോഡലുകളുടെ ലഭ്യതക്കുറവും ചാർജിംഗ് സൗകര്യങ്ങളുടെ കുറവുമെല്ലാം ആളുകളെ ഇലക്ട്രിക്കിൽ നിന്ന് അകറ്റി. എന്നാൽ ഇന്ന് ഇവയെല്ലാം മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച 5 ബജറ്റ് സൗഹൃദ ഇലക്ട്രിക് കാറുകൾ ഏതെല്ലാമാണെന്ന് നോക്കാം.
എംജി കോമറ്റ് ഇവി (MG Comet EV)
എംജി മോട്ടോർ കോമറ്റ് ഇവി 2025നെ ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുകയാണ്. 6.99 ലക്ഷം മുതൽ 9.81 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള വാഹനം ആറ് വേരിയന്റുകളിൽ ലഭ്യമാണ്. വാഹനം ഒറ്റ ചാർജിൽ 230 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ടാറ്റ ടിയാഗോ ഇവി (Tata Tiago EV)
ജനുവരിയിലാണ് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഇവി 2025 വിപണിയിലെത്തിച്ചത്. 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. XE MR, XT MR, XT LR, XZ+ Tech LUX LR എന്നീ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന വാഹനം രണ്ട് ലിഥിയം-അയൺ ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്.
സിട്രോൺ eC3 (Citroen eC3)
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ eC3 യുമായാണ് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെത്തിയിരിക്കുന്നത്. 12.76 ലക്ഷം രൂപ പ്രാരംഭ വിലയുള്ള വാഹനത്തിന്റെ ഉയർന്ന മോഡലിന് 13.53 ലക്ഷം രൂപയാണ് വില. അഞ്ച് ട്രിം ലെവലുകളിൽ eC3 ലഭ്യമാണ്.
ടാറ്റ പഞ്ച് ഇവി (Tata Punch EV)
ടിയാഗോ ഇവിക്കും നെക്‌സോൺ ഇവിക്കും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ വില 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ്. എട്ട് ഗ്രേഡുകളിൽ ഈ പൂർണ്ണ ഇലക്ട്രിക് മൈക്രോ-എസ്‌യുവി ലഭ്യമാണ്.
എംജി വിൻഡ്‌സർ ഇവി (MG Windsor EV)
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എംജി വിൻഡ്‌സർ ഇവിയുടെ വില എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് ഗ്രേഡുകളിലായി യഥാക്രമം 13.50 ലക്ഷം രൂപ, 14.50 ലക്ഷം രൂപ, 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ്.
2024 ഒക്ടോബർ 3 മുതൽ ഇ-എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ചു, താമസിയാതെ തുടർച്ചയായി രണ്ട് മാസത്തേക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി മോഡലായി ഇത് മാറി.
Explore the top 5 budget-friendly electric cars in India for 2025, including MG Comet EV, Tata Tiago EV, Citroen eC3, Tata Punch EV, and MG Windsor EV. Compare prices, battery range, features, and performance.