സിനിമയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ് ബജറ്റ്. കോടികൾ മുടക്കിയാണ് ഓരോ നിർമാതാക്കളും സിനിമകൾ റിലീസ് ചെയ്യുന്നത്. ഇത്തരത്തിൽ ഏറ്റവും പണം മുടക്കിയ ചിത്രം കമൽഹാസൻ നായകനായ മരുതനായകം ആണെന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഇന്ത്യ.കോം. എന്നാൽ 1997ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ നിർമാണം പൂർത്തിയായില്ല.

കമൽഹാസനിലേക്ക് ചിത്രം എത്തുന്നതിനും മുൻപ് രജനീകാന്ത്, അമിതാഭ് ബച്ചൻ എന്നിവരിലേക്ക് ആദ്യം സ്ക്രിപ്റ്റ് എത്തിയിരുന്നു. ചില പ്രശ്നങ്ങൾ കാരണം ഇരുവർക്കും സിനിമ ചെയ്യാൻ ആവാതെ വന്നതോടെയാണ് നായകനായി കമൽഹാസൻ എത്തിയത്. നാസർ, വിഷ്ണുവർദ്ധൻ, സത്യരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. 1997ൽ 85 കോടി രൂപയോളം ചിലവിട്ടാണ് ചിത്രം നിർമിക്കാൻ പദ്ധതിയിട്ടത്. ഇന്നത്തെ കണക്ക് അനുസരിച്ച് ചിത്രത്തിന്റെ ബജറ്റ് 600 കോടി രൂപയ്ക്ക് മുകളിലായേനെ.

ഇന്ത്യൻ നിർമാണ കമ്പനികൾക്കു പുറമേ ഫ്രഞ്ച്, ബ്രിട്ടീഷ് പ്രൊഡക്ഷൻ ഹൗസുകളും ചിത്രത്തിനു വേണ്ടി പണം മുടക്കിയിരുന്നു. നിരവധി സാങ്കേതിക പ്രശ്നങ്ങൾ കാരണം ബ്രിട്ടീഷ് നിർമാണ കമ്പനി ചിത്രത്തിൽ നിന്നും പിന്മാറിയതോടെയാണ് നിർമാണം നിലച്ചത്. 

Marudhanayagam, Kamal Haasan’s ambitious ₹85 crore historical epic, remains one of Indian cinema’s greatest unfinished films. Discover its vision, setbacks, and lasting legacy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version