ഡ്യൂട്ടിയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ഇടവേള നൽകണമെന്ന ലോക്കോ പൈലറ്റുമാരുടെ ദീർഘകാലമായുള്ള ആവശ്യം നിരസിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉന്നതതല സമിതി ശുപാർശ അംഗീകരിച്ച റെയിൽവേ ബോർഡ് ഭക്ഷണത്തിനും ടോയ്ലറ്റ് ഇടവേളയ്ക്കുമായി നിയമനിർമാണം നടത്തുന്നത് പ്രായോഗികമല്ല എന്ന് വ്യക്തമാക്കി.

രാജ്യമെങ്ങും ട്രെയിൻ അപകടങ്ങൾ വർധിച്ചുവരുന്ന ഘട്ടത്തിലാണ് റെയിൽവേയുടെ ഇത്തരമൊരു തീരുമാനമെന്നത് ശ്രദ്ധേയമാണ്. തീരുമാനത്തിനെതിരെ ലോക്കോ പൈലറ്റുമാരുടെ സംഘടനകളിൽ നിന്ന് വലിയ എതിർപ്പാണ് വരുന്നത്. വിശന്നിരിക്കുമ്പോഴും ടോയ്ലറ്റിൽ പോകാതെ ഇരിക്കുമ്പോഴും ശ്രദ്ധ വ്യതിചലിക്കുമെന്നും അത് കാരണം അപകടം സംഭവിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ട്രെയിൻ അപകടങ്ങൾ വർധിക്കുന്നത് മനുഷ്യപിഴവ് കൊണ്ടാണെന്നും തുടർച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരുന്ന ലോക്കോ പൈലറ്റുമാർ അപകടം ഉണ്ടാക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനം.

ലോക്കോ ക്യാബിനുകളിൽ ക്രൂ വോയ്സ്, വീഡിയോ റെക്കോർഡിങ് സംവിധാനം സ്ഥാപിക്കുന്നത് സ്വകാര്യതാ ലംഘനമല്ല എന്നും റെയിൽവേ ബോർഡ് നിരീക്ഷിച്ചു. എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ ക്രൂവിനു സഹായവും പിനതുണയും നൽകാൻ ഇതിലൂടെ സാധിക്കും എന്നതാണ് റെയിൽവേയുടെ ന്യായം. എന്നാൽ ദൃശ്യങ്ങൾ ഉപയോഗിച്ച് റെയിൽവേ കോട്ടുവാ ഇടുന്നതിനു വരെ ലോക്കോ പൈലറ്റുമാരെ ശിക്ഷിക്കുന്നതായി സംഘടനകളിൽ ഉള്ളവർ ആരോപിക്കുന്നു.  

Indian Railways denies Loco Pilots’ request for meal and restroom breaks, citing operational challenges. The decision, coupled with CVVRS surveillance and speed norm hikes, has triggered backlash from workers’ unions over safety and privacy concerns.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version