ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റാർട്ടപ്പ് ഉടമകൾക്ക് നിർദേശങ്ങളുമായി ബോംബെ ഷേവിംഗ് കമ്പനി സ്ഥാപകനും സിഇഒയുമായ ശന്തനു ദേശ്പാണ്ഡെ. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ വഴിയാണ് അദ്ദേഹം ടിപ്പ്സ് പങ്കുവെച്ചിരിക്കുന്നത്. അപകടസാധ്യത സ്റ്റാർട്ടപ്പുകൾക്ക് ഒപ്പമുള്ളതാണ്. എന്നാൽ സ്ഥാപകർ അവരുടെ സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നതും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നതും കാണുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് പ്രതിസന്ധി ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പ് ഉടമകൾക്കായി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അവ നോക്കാം:
1. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ നിക്ഷേപകരെ മുൻകൂട്ടി അറിയിച്ചിരിക്കണം.
2. ദുഷ്‌കരമായ സമയങ്ങളിൽ സ്ഥാപകർ അവരുടെ അഹങ്കാരം മാറ്റിവെയ്ക്കണം.
3. പ്രതിസന്ധിയിലൂടെ സഞ്ചരിക്കാൻ അതിജീവനത്തെക്കുറിച്ച് ആക്രമണോത്സുകത പുലർത്തുക.
4. ഇര എന്ന മനോഭാവവും സ്വയം സഹതാപവും ഉപേക്ഷിക്കുക
5. ഏഞ്ചൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നത് ഒരിക്കലും നിസ്സാരമായി കാണരുത്.