യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ ആഢംബര വീട് വാങ്ങി ഫെയ്സ്ബുക് (മെറ്റാ) സ്ഥാപകനും ടെക് ബില്യണയറുമായ മാർക്ക് സക്കർബർഗ്. വാഷിങ്ടണിലെ വുഡ്ലാന്റ് നോർമൻസ്റ്റോണിൽ 23 മില്യൺ ഡോളർ വില വരുന്ന മാൻഷനാണ് സക്കർബർഗ് സ്വന്തമാക്കിയത്. നഗരത്തിലെ തന്നെ ഏറ്റവും വിലയേറിയ റെസിഡൻഷ്യൽ ഇടപാടുകളിൽ ഒന്നാണിത്. സക്കർബർഗ് വീട് സ്വന്തമാക്കിയ വിവരം മെറ്റാ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

Webtext

15,000 സ്ക്വയർ ഫൂട്ടുള്ള മാൻഷൻ സക്കർബർഗ് ആരുടെ കൈവശം നിന്നാണ് വാങ്ങിയത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാലോ ആൾട്ടോ, ലെയ്ക് ടാഹോ, ഹവായ് തുടങ്ങിയ ഇടങ്ങളിൽ സക്കർബർഗിന് നിലവിൽ ആഢംബര വീടുകളുണ്ട്. സക്കർബർഗിനു പുറമേ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റ്, പേ-പാൽ സ്ഥാപകൻ ഡെവിഡ് സാക്ക്സ് തുടങ്ങിയ ടെക് ബില്യണയർസിനും വാഷിങ്ടൺ ഡിസിയിൽ ആഢംബര വസതികളുണ്ട്. 

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version