വൈദ്യശാസ്ത്രത്തിന്റെയും റോബോട്ടിക്സിന്റെയും ഭാവിയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടെസ്‌ല-സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ പോലും റോബോട്ടുകൾ മറികടക്കുമെന്നാണ് മസ്കിന്റെ പ്രവചനം.  ശസ്ത്രക്രിയയിൽ നൂതന റോബോട്ടിക്‌സിന്റെ കഴിവുകളെ എടുത്തുകാണിച്ചുള്ള എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിന് മറുപടിയായാണ് മസ്‌ക് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

മികച്ച സർജനെ പോലും വെല്ലുന്ന റോബോട്ട് വരുമെന്ന് മസ്ക്

അൾട്രാ-പ്രിസൈസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ന്യൂറാലിങ്കിന്റെ സർജിക്കൽ റോബോട്ടിനെ ഉദ്ധരിച്ചാണ് മസ്‌കിന്റെ പരാമർശം. പ്രോസ്റ്റേറ്റ്, വൃക്ക ശസ്ത്രക്രിയകൾ ഉൾപ്പെടെ 137 യഥാർത്ഥ നടപടിക്രമങ്ങളിൽ പരീക്ഷിച്ച മെഡ്‌ട്രോണിക്‌സിന്റെ ഹ്യൂഗോ റോബോട്ടിക് സിസ്റ്റത്തെ കുറിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചാണ് മസ്ക് മറുപടി ഇട്ടിരിക്കുന്നത്.

എന്നാൽ മസ്കിന്റെ പരാമർശത്തിന് എതിരെ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. റോബോട്ടുകൾ ഇപ്പോഴും ശസ്ത്രക്രിയാ വിദഗ്ധരുടെ നിയന്ത്രണത്തിലുള്ള ഉപകരണങ്ങൾ മാത്രമാണെന്നും ഒരിക്കലും മനുഷ്യർക്കോ സർജൻമാർക്കോ അവ പകരം വയ്ക്കാനാകില്ലെന്നും നിരവധി വിദഗ്ധർ പ്രതികരിക്കുന്നു. മസ്കിന്റെ പരാമർശം തെറ്റിദ്ധാരണാജനകമാണ് എന്നാണ് റോബോട്ട് സഹായത്തോടെയുള്ള നടപടിക്രമങ്ങളിൽ പരിചയസമ്പന്നരായ ഡോക്ടർമാർ പറയുന്നത്. യഥാർത്ഥത്തിൽ റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്നില്ല. സങ്കീർണ്ണമായഉപകരണമായി റോബോട്ടിനെ ഉപയോഗിച്ച് സർജൻ കൺസോൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.

ഇവിടെ ഓരോ നീക്കവും നടത്തുന്നത് സർജൻമാരാണ്. റോബോട്ട് ആ നീക്കത്തെ വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്ന ടൂൾ മാത്രമാണ്. അവ മികച്ച ഉപകരണങ്ങളാണെങ്കിലും ശസ്ത്രക്രിയാ വിദഗ്ധരല്ല. ഓരോ രോഗിയും വ്യത്യസ്തരാണ് എന്നതുകൊണ്ടുതന്നെ  സങ്കീർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ റോബോട്ടുകളെ ഒരിക്കലും ഉപയോഗിക്കാനാകില്ല എന്നാണ് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

Elon Musk predicts that robots will surpass the best human surgeons within five years, citing advancements in Neuralink’s surgical robotics. However, medical experts criticize the claim as misleading, emphasizing that robots remain tools under surgeons’ control.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version