ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ റിലയൻസ്. യുഎഇക്കു പുറമേ റിലയൻസിന്റെ കാമ്പ കോള ഒമാനിലെ എഫ് ആൻഡ് ബി വിപണിയിലും ചുവടുറപ്പിക്കുകയാണ്. കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഉൾപ്പെടെയുള്ള പാനീയങ്ങളുമായാണ് റിലയൻസ് ഗൾഫ് വിപണിയിൽ വ്യാപിക്കാൻ ഒരുങ്ങുന്നത്.

1977 മുതൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കാമ്പ കോള 2022ലാണ് റിലയൻസ് ഏറ്റെടുത്തത്. കാമ്പ വെറുമൊരു പാനീയമല്ലെന്നും പൈതൃകത്തിന്റെ പുനരുജ്ജീവനമാണെന്നും റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഒഒ കേതൻ മോഡി പറഞ്ഞു. ഇന്ത്യയുടെ അഭിരുചി എന്ന നിലയ്ക്ക് ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കാമ്പ കോള വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കാമ്പയുമായി ഒമാൻ വിപണിയിൽ പ്രവേശിക്കുന്നതിൽ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപമാണ് റിലയൻസ് ലക്ഷ്യം വെയ്ക്കുന്നത്. ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ വേഗത്തിലുള്ള വളർച്ചയ്ക്ക് റിലയൻസ് വലിയ സാധ്യതകൾ കാണുന്നു. നൂതനവും ആഗോള നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന റിലയൻസിന്റെ ട്രാക്ക് റെക്കോർഡ് ഇവിടെ ഏറെ ഗുണം ചെയ്യും-അദ്ദേഹം പറഞ്ഞു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version