Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചരക്കു കപ്പലിന്റെ അമരത്ത് മലയാളി
News Update

ചരക്കു കപ്പലിന്റെ അമരത്ത് മലയാളി

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന (MSC IRINA) വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനും കേരളത്തിനും ചരിത്രനേട്ടം സമ്മാനിച്ച കപ്പലിനെ നിയന്ത്രിച്ചത് മലയാളി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എന്നതും അഭിമാനത്തിനു മാറ്റ് കൂട്ടുന്നു.
AmalBy Amal9 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ( MSC IRINA ) വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനും കേരളത്തിനും ചരിത്രനേട്ടം സമ്മാനിച്ച കപ്പലിനെ നിയന്ത്രിച്ചത് മലയാളി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എന്നതും അഭിമാനത്തിനു മാറ്റ് കൂട്ടുന്നു.

ഈ നിമിഷം മലയാളി എന്ന നിലയിൽ അഭിമാനത്തിനുപുറമേ ഭാഗ്യം കൂടിയായി കാണുന്നതായി ക്യാപ്റ്റൻ വില്ലി ആന്റണി പറഞ്ഞു. തൃശ്ശൂർ പുറനാട്ടുക്കര പാലോക്കാരൻ വീട്ടിൽ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആന്റണി. 29 വർഷമായി ഷിപ്പിങ് മേഖലയിലുള്ള ക്യാപ്റ്റൻ വില്ലി എംഎസ്‌സി കപ്പൽ കമ്പനിയിൽ അമരക്കാരനായിട്ട് 14 വർഷമായി. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂർക്കാരനായ തന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു.

കുട്ടിക്കാലം മുതൽക്കുതന്നെ വില്ലി കടൽ യാത്രയിൽ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആന്റണി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ മറൈൻ സർവേയറായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം കടൽ സഞ്ചാരിയാകാൻ വീട് വിട്ടിറങ്ങിയ വില്ലി 1996 ൽ കേഡറ്റായി മാറുന്നതിന് മുമ്പ് നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ നേടി.

വർഷങ്ങളായി എല്ലാ തരം കപ്പലുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. എം‌എസ്‌സി കപ്പൽ കമ്പനി അൾട്രാ-ലാർജ് കണ്ടെയ്നർ വെസ്സലുകൾ (ULCV) അവതരിപ്പിച്ചതുമുതൽ വില്ലി അവ കൈകാര്യം ചെയ്തുവരുന്നു. വലിയ കപ്പലുകൾക്ക് ഒറ്റ യാത്രയിൽ കൂടുതൽ ചരക്ക് കൊണ്ടുപോകാൻ കഴിയും എന്നതിനാൽ അവ പ്രവർത്തനക്ഷമതയും ചിലവ്-ഫലപ്രാപ്തിയും വർദ്ധിപ്പിക്കുമെന്ന് വില്ലി പറഞ്ഞു. കടൽക്കൊള്ളക്കാർ നിറഞ്ഞ പ്രദേശങ്ങളിലൂടെ പലതവണ കപ്പൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ഭാഗ്യവശാൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും ദി ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സാമ്പത്തിക കുതിച്ചുചാട്ടത്തിന് വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നതായി വില്ലി അഭിപ്രായപ്പെട്ടു. കപ്പൽ പ്രൊഫഷനിലേക്കു തിരിയാൻ ആഗ്രഹിക്കുന്ന യുവാക്കൾ ആദ്യം കടലിലെ ജീവിതത്തെക്കുറിച്ചും നാവികന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും നന്നായി പഠിക്കണം. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുകയും ഈ ജോലിയിൽ അഭിനിവേശം പുലർത്തുകയും വേണം. അപ്പോൾ മാത്രമേ കടലിലെ ജീവിതം മനോഹരമാകൂ- അദ്ദേഹം പറഞ്ഞു.

ഭാര്യ ഹിൽഡയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ബെൻഹൈലും വിഴിഞ്ഞത്തേക്കുള്ള യാത്രയുടെ ആദ്യഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജൂൺ 2 മുതൽ മകന് ക്ലാസ് ആരംഭിച്ചതിനാൽ കുടുംബം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിംഗപ്പൂരിൽ ഇറങ്ങുകയായിരുന്നു.

Malayali Captain Willy Antony, who piloted the world’s largest container ship, MSC Irina, to Vizhinjam Port, shares his experiences, background, and insights on the port’s significance.

banner Captain Willy Antony container ship Malayali Captain MSC IRINA Vizhinjam port
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Amal

Related Posts

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil