ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായി മാറി ഭാരതി എയർടെൽ (Bharti Airtel). മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ (Market Capitalization) അടിസ്ഥാനത്തിലാണ് ഭാരതി എയർടെൽ ടാറ്റാ കൺസൾട്ടൻസിയെ (TCS) മറികടന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സ്ഥാപനം കൂടിയാണ് സുനിൽ മിത്തലിന്റെ (Sunil Mittal) ഉടമസ്ഥതയിലുള്ള ഭാരതി എയർടെൽ. രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്ഥാപനങ്ങളിൽ എയർടെൽ മൂന്നാം സ്ഥാനത്ത് എത്തുന്നത് ഇതാദ്യമാണ്.

11.44 ലക്ഷം കോടി രൂപയാണ് നിലവിൽ എയർടെല്ലിന്റെ വിപണി മൂല്യം. ടാറ്റയുടെ ഐടി വിഭാഗമായ ടിസിഎസ്സിനേക്കാൾ 2000 കോടി രൂപയോളം കൂടുതലാണിത്. ജൂലൈ 21ലെ കണക്കനുസരിച്ച് 19.33 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുമായി മുകേഷ് അംബാനിയുടെ (Mukesh Ambani) റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്ഥാപനമായി തുടരുകയാണ്. 15.33 ലക്ഷം കോടി രൂപയുമായി എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank) തൊട്ടുപിന്നിലുണ്ട്.

Bharti Airtel surpasses TCS in market capitalization, now India’s third most valuable company. Sunil Mittal’s telecom giant trails only Reliance Industries and HDFC Bank.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version