ഇന്ത്യയിലെ ആദ്യത്തെ ടെമ്പർഡ് ഗ്ലാസ് നിർമാണ പ്ലാന്റ് നോയിഡയിൽ പ്രവർത്തനം തുടങ്ങി. ഒപ്റ്റിമസ് ഇൻഫ്രാകോം (Optiemus Infracom) ആണ് യുഎസ് മെറ്റീരിയൽ ടെക്‌നോളജി കമ്പനി കോർണിംഗുമായി (Corning) ചേർന്ന് പ്ലാന്റ് സ്ഥാപിച്ചത്. മൊബൈൽ ഫോണുകളുടെ സ്‌ക്രീൻ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള ടെമ്പർഡ് ഗ്ലാസ്സുകളാണ് ഇവിടെ നിർമിക്കുന്നത്.
70 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 2.5 കോടി യൂണിറ്റ് നിർമാണ ശേഷിയുള്ള പ്ലാന്റ് 600ലധികം പേർക്ക് നേരിട്ട് തൊഴിൽ നൽകും. രണ്ടാം ഘട്ടത്തിൽ, പ്രാദേശിക-ആഗോള വിപണികൾക്കായി നിർമാണ ശേഷി പ്രതിവർഷം 20 കോടിയിലേക്ക് ഉയർത്തും. ഇതിനായി 800 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തും.
ഗ്ലാസ് പ്ലാന്റ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഒപ്റ്റിമസ് ഒരു പുതിയ രത്നമാണെന്നും വർഷാവസാനം മുതൽ കോർണിംഗിന്റെ കവേർഡ് ഗ്ലാസ് നിർമാണവും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
India’s first tempered glass factory, a joint venture between Optiemus and Corning, opens in Noida, boosting mobile manufacturing and job creation.