2025 ഒക്ടോബറിൽ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2.3 ശതമാനം വർധന രേഖപ്പെടുത്തിയതോടെ പ്രതിമാസ ചരക്ക് വരുമാനം റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. കണ്ടെയ്‌നറുകളിലും മറ്റ് ചരക്കുകളിലും ഉണ്ടായ വളർച്ച ഗതാഗത വൈവിധ്യവൽകരണത്തെ എടുത്തു കാണിക്കുന്നതാണ്. പുതിയ ഷെഡ്യൂൾ ചെയ്ത കാർഗോ സേവനങ്ങൾ ഉത്പാദന, ഉപഭോഗ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. ഈ സേവനങ്ങൾ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും കണ്ടെയ്‌നറൈസ്ഡ് കാർഗോയുടെ സമയബന്ധിതമായ ഡെലിവറി സുഗമമാക്കുന്നതായും അധികൃതർ പറഞ്ഞു.

2025 ഒക്ടോബറിൽ ചരക്ക് ലോഡിംഗിൽ വാർഷികാടിസ്ഥാനത്തിൽ 2.3% വർധനയോടെ 133.9 ദശലക്ഷം ടൺ (മെട്രിക് ടൺ) ആയതായി ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. ഒക്ടോബറിലെ പ്രതിമാസ ചരക്ക് വരുമാനവും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കായ 14216.4 കോടി രൂപയായി ഉയർന്നതായും അധികൃതർ വ്യക്തമാക്കി. പിഗ് അയൺ, ഫിനിഷ്ഡ് സ്റ്റീൽ എന്നിവയുടെ 18.4% ചരക്കുചുമത്തൽ വളർച്ച, അയർൺ ഓറിലെ 4.8% വളർച്ച, ഫെർട്ടിലൈസേർസിന്റെ 27.8% വളർച്ച, കണ്ടെയ്‌നറുകളിൽ 5.7% വളർച്ച എന്നിവയാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്.
indian railways records an all-time high monthly freight revenue of ₹14216.4 crore in october 2025. cargo loading saw a 2.3% year-on-year growth.
