ഒരു വർഷത്തിനുളളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ട്വിറ്റർ, Koo Koo അടുത്ത ഒരു വർഷത്തിനുള്ളിൽ 500 ലധികം നിയമനം നടത്തുമെന്ന് കോ-ഫൗണ്ടർ Aprameya Radhakrishna എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, കമ്മ്യൂണിറ്റി മാനേജുമെന്റ് മേഖലയിലെല്ലാം നിയമനം നടത്തും ഗവൺമെന്റ് റിലേഷൻസ്, മാർക്കറ്റിംഗ്, ബ്രാൻഡ് മാർക്കറ്റിംഗ് എന്നിവയിലും നിയമനമുണ്ടാകും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്ത് ഇന്ത്യൻ ടെക്നോളജിയെ ലോകമെമ്പാടും എത്തിക്കുമെന്ന് Aprameya Radhakrishna നിലവിൽ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 200 ജീവനക്കാരാണുളളത് ഒരു കോടിയിലധികം ഉപയോക്താക്കളുമായി വിസ്മയകരമായ വളർച്ചയാണ് ചുരുങ്ങിയ കാലയളവിൽ Koo നേടിയത് ഹിന്ദി, തെലുങ്ക്, ബംഗാളി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു കേന്ദ്രഗവൺമെന്റും ട്വിറ്ററുമായുളള ശീതസമരം ആരംഭിച്ചതോടെയാണ് Koo ജനപ്രിയമായത് കേന്ദ്ര മന്ത്രിമാരും സർക്കാർ വകുപ്പുകളും Koo പ്രമോട്ട് ചെയ്തതോടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ ഉപയോക്തൃ അടിത്തറയിൽ വൻ വളർച്ച നേടി