എന്റര്‍ടെയ്ൻമെന്റ് വ്യവസായ രംഗത്ത് പുതുചരിത്രമെഴുതി Zee Entertainment – Sony Pictures ഡീൽ സീ എന്റര്‍ടെയ്ൻമെന്റ് ബോർഡ് സോണി പിക്‌ചേഴ്‌സുമായുളള ലയനത്തിന് അംഗീകാരം നൽകി പുതിയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും CEO യുമായി Zee Entertainment MD, Punit Goenka തുടരും എന്റർടെയ്ൻമെന്റ് രംഗത്ത് ഇതോടെ കൂടുതൽ കരുത്തരായി സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ മാറും കരാർ പ്രകാരം, സോണി പിക്‌ചേഴ്സിന്റെ ഓഹരിയുടമകൾക്ക് 52.93% ഓഹരികൾ ഉണ്ടായിരിക്കും സീ എന്റർടെയ്ൻമെൻറിന് പുതിയ സ്ഥാപനത്തിൻെറ 47.07 ശതമാനം ഓഹരികളാണുണ്ടാകുക പുതിയ കമ്പനിയുടെ നിയന്ത്രണം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ നിർവഹിക്കും സോണി പിക്ചേഴ്സ് ഏകദേശം $1.575 ബില്യൺ നിക്ഷേപിച്ചാണ് ലയന നടപടികൾ പൂർത്തിയാക്കുന്നത് സീ എൻറര്‍ടെയ്ൻമൻറിന് ശക്തമായ വളർച്ചയാണുള്ളതെന്നും ലയനം കൂടുതൽ ഗുണം ചെയ്യുമെന്നും Zee Entertainment – ചെയർമാൻ ആർ. ഗോപാലൻ സോണി സ്പോർട്സിലും മുഖ്യധാരാ ഷോകളിലും മികച്ച പ്രകടനം നടത്തുന്നു, അതേസമയം സീയ്ക്ക് റീജണൽ കണ്ടന്റിൽ ശക്തമായ വളർച്ചയാണുളളത് ഇന്ത്യയിൽ Disney+ Hotstar കഴിഞ്ഞാൽ വലിയ രണ്ടാമത്തെ OTT പ്ലാറ്റ്ഫോമാകാൻ ഈ ലയനം ഇരുകമ്പനികളെയും സഹായിക്കും