സൈനിക വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയവുമായി 20,000 കോടി രൂപയുടെ കരാറൊപ്പിട്ട് Tata-Airbus കൺസോർഷ്യം 56, C-295 മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനായാണ് കരാർ Airbus Defence and Space – Tata advanced systems ഇവ സംയുക്തമായിട്ടായിരിക്കും C-295 നിർമ്മിക്കുന്നത് C-295 MW വിമാനം 5-10 ടൺ കപ്പാസിറ്റിയുള്ള ഒരു ഗതാഗത വിമാനമാണ് ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി ഒരു സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത് ഇന്ത്യയിൽ ഏവിയേഷൻ-ഏവിയോണിക്സ് പദ്ധതികൾക്കായുളള വലിയ മുന്നേറ്റമാണ് കരാറെന്ന് രത്തൻ ടാറ്റ ഇന്ത്യൻ വ്യോമസേനയുടെ Avro-748 വിമാനങ്ങൾക്ക് പകരമാണ് C-295 വരുന്നത് കരാർ പ്രകാരം, 48 മാസത്തിനുള്ളിൽ 16 വിമാനങ്ങൾ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് നൽകും ബാക്കിയുള്ള 40 വിമാനങ്ങൾ 10 വർഷത്തിനുള്ളിൽ എയർബസ് ഡിഫൻസ് & സ്പേസും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്ന കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കും വിമാനത്തിന്റെ വിവിധങ്ങളായ ഘടകങ്ങളും ഉപഘടകങ്ങളും ഇന്ത്യയിൽ നിർമിക്കാനും പദ്ധതിയിട്ടുണ്ട്