ഇന്ത്യയിലെ ക്രിപ്‌റ്റോടെക് വ്യവസായം 2030 ഓടെ 241 മില്യൺ ഡോളറിലെത്തുമെന്ന് നാസ്കോം ആഗോളതലത്തിൽ 2026 ഓടെ 2.3 ബില്യൺ ഡോളറിലും എത്തുമെന്ന് നാസ്കോം പ്രവചിക്കുന്നു യുവ ഇന്ത്യൻ നിക്ഷേപകർ ബിറ്റ്കോയിൻ, എഥറിയം, പോളിഗോൺ തുടങ്ങിയവയിൽ കൂടുതൽ തല്പരരാണ് ടയർ -2, -3 നഗരങ്ങളിൽ നിന്നുള്ള ക്രിപ്റ്റോ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടെന്ന് WazirX,CEO നിശ്ചൽ ഷെട്ടി ഇന്ത്യയിലെ 60% ത്തിലധികം സംസ്ഥാനങ്ങളിൽ ക്രിപ്‌റ്റോടെക് പ്രവർത്തിക്കുന്നതായി റിപ്പോർട്ടിലുണ്ട് 15 ദശലക്ഷത്തിലധികം റീട്ടെയിൽ നിക്ഷേപകർ ഉളളതിനാൽ കൂടുതൽ പുതിയ സ്റ്റാർട്ടപ്പുകൾക്കും പ്രേരണയാകുന്നു ഇന്ത്യൻ വിപണി രണ്ട് ഇരട്ടി വേഗത്തിൽ വളരുമെന്നും 2030 ഓടെ 800,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു ക്രിപ്‌റ്റോ ടെക്നോളജികളോടുള്ള നിയന്ത്രണ സമീപനം ഇന്ത്യയിലെ ക്രിപ്‌ടോടെക് ഇക്കോസിസ്റ്റത്തിന്റെ നവീകരണത്തിനും വളർച്ചയ്ക്കും സഹായകമാകുമെന്ന് നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് നിരവധി ആഗോള ബാങ്കുകൾ ക്രിപ്റ്റോ വാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ B2B ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾക്കായി ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത സംവിധാനം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു WazirX മായി സഹകരിച്ചാണ് ക്രിപ്റ്റോ ഇൻഡസ്ട്രി ഇൻ ഇന്ത്യ എന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്