channeliam.com

AI അടിസ്ഥാനമാക്കിയുള്ള ഹാർട്ട് റിസ്ക് സ്കോർ നിർണയത്തിന് തുടക്കം കുറിച്ച് അപ്പോളോ ഹോസ്പിറ്റൽ
ഹൃദ്രോഗം പ്രവചിക്കുന്നതിനും തടയുന്നതിനുമായി അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെബ് ടൂൾ ആരംഭിച്ചു
Cardiovascular Disease Risk Score ഇന്ത്യക്കാർക്കായി വികസിപ്പിച്ചെടുത്ത ആദ്യ സംവിധാനമെന്ന് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സംഗിത റെഡ്ഡി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ Microsoft Azure പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്
രാജ്യത്തുടനീളം നാല് ലക്ഷത്തോളം ആളുകളുമായി ബന്ധപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അൽഗരിതം
ഭക്ഷണരീതി, പുകയില ഉപയോഗം, പുകവലി രീതികൾ, ശാരീരിക അദ്ധ്വാനം തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് റിസ്ക് സ്കോർ നൽകുന്നത്
High, Moderate, Minimal എന്നിങ്ങനെയാണ് റിസ്ക് സ്കോറിന്റെ കാറ്റഗറി
ആശുപത്രിയിലും ക്ലിനിക്കുകളിലും ഡോക്ടർമാർക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ഉപകരണം അപ്പോളോ ഗ്രൂപ്പ് സൗജന്യമായി നൽകും
സർക്കാർ ആശുപത്രികളിൽ ഇത് വിന്യസിക്കണമെങ്കിൽ ഗവൺമെന്റുകൾക്ക് നൽകാൻ തയ്യാറാണെന്നും സംഗിത റെഡ്ഡി പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com