ഇൻ-ഹൗസ് ടെക്നോളജി ഇന്നൊവേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എഡ്ടെക് വമ്പൻ ബൈജൂസ്
പുതിയ സംരംഭമായ ബൈജൂസ് ലാബിന് കീഴിൽ ഇൻ-ഹൗസ് ടെക്നോളജി സൊല്യൂഷനുകൾ നിർമിക്കും
കമ്പനിയുടെ ചീഫ് ഇന്നൊവേഷൻ ആൻഡ് ലേണിംഗ് ഓഫീസർ ദേവ് റോയിയുടെ നേതൃത്വത്തിൽ, ബൈജൂസ് ലാബ് യുണൈറ്റഡ് കിംഗ്ഡം, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കും
ലാബിൽ AI, ML സ്പെഷ്യലിസ്റ്റുകളും സൈക്കോമെട്രിക്ക് വിദഗ്ധ നിയമനങ്ങളുമുണ്ടാകും
വിദ്യാർത്ഥികൾ എങ്ങനെ ഒരു ഉള്ളടക്കം മനസിലാക്കുകയും ഉൾക്കൊളളുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാൻ ലാബ് ടീമിനെ സഹായിക്കും
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുളള പരിഹാരങ്ങൾ ബൈജൂസിന്റെ വിദ്യാഭ്യാസ ഉല്പന്നങ്ങളിലുടനീളം ദൃശ്യമാകും
കുട്ടികളുടെ വ്യത്യസ്തമായ പഠന രീതികൾക്ക് അനുസൃതമായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് ബൈജൂസ് ലാബിലെ സംഘം പ്രവർത്തിക്കും
2011 ൽ ഒരു ഓഫ്‌ലൈൻ കമ്പനിയായി ആരംഭിച്ച ബൈജൂസ് ഇതുവരെ പത്ത് അക്വിസിഷനുകൾ നടത്തിയതായി കമ്പനി പറയുന്നു
2019 ൽ സ്വന്തമാക്കിയ യുഎസ് ആസ്ഥാനമായ പ്ലാറ്റ്ഫോം ഓസ്മോ കുട്ടികൾക്കായി ഒരു ഫിജിറ്റൽ ഗെയിമുകൾ നിർമ്മിച്ചു
അടുത്തിടെ ഏറ്റെടുത്ത K-12 ക്രിയേറ്റീവ് കോഡിംഗ് പ്ലാറ്റ്ഫോം ടിങ്കർ കഥാധിഷ്ഠിത പാഠ്യപദ്ധതിയിലൂടെ കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്നതിന് പ്ലാറ്റ്ഫോം നിർമിച്ചു
ഏറ്റെടുക്കലുകളിലൂടെ പ്ലാറ്റ്ഫോമിൽ വൈവിധ്യം കൊണ്ടുവരുന്നതിന് പുറമേയാണ് ഇൻ-ഹൗസ് ടെക് സൊല്യൂഷനുകളും കമ്പനി നിർമിക്കുന്നത്