ഏറ്റവും പുതിയ ഫണ്ടിംഗോടെ 18 ബില്യൺ ഡോളർ വാല്യുവേഷൻ നേടി എഡ്ടെക് വമ്പൻ Byju’s
ഏകദേശം 300 മില്യൺ ഡോളർ പുതിയ നിക്ഷേപത്തിന്റെ ഭാഗമായി Byju’s സമാഹരിച്ചു
Oxshott Capital Partners നയിച്ച ഫണ്ടിംഗിൽ XN Exponent, Edelweiss, Verition Master Fund, IIFL, Time Capital Advisors എന്നിവയും പങ്കെടുത്തു
പുതിയ നിക്ഷേപം ഈ വർഷം ജൂണിലെ 16.5 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ നിന്ന് 18 ബില്യൺ ഡോളർ മൂല്യമുള്ളതായി കമ്പനിയെ മാറ്റി
ബൈജൂസിന് 21 ബില്യൺ ഡോളറിന് മുകളിലുള്ള മൂല്യനിർണ്ണയത്തിന് സാധ്യതയുള്ള ഒരു വലിയ ഫിനാൻസിംഗ് റൗണ്ടാണ് ഇതെന്ന് TechCrunch റിപ്പോർട്ട് ചെയ്യുന്നു16.5 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ ഫിൻടെക് വമ്പൻ പേടിഎമ്മിനെ ഇതിനകം തന്നെ ബൈജൂസ് മറികടന്നിരുന്നു
അടുത്ത വർഷം പബ്ലിക് ലിസ്റ്റിംഗ് ചെയ്താൽ സ്റ്റാർട്ടപ്പിന് 50 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയ സാധ്യത ചില ബാങ്കർമാർ നൽകിയിട്ടുണ്ട്
കോവിഡ് തുടക്കം മുതൽ 1.8 ബില്യൺ ഡോളറിലധികം സമാഹരിച്ച സ്റ്റാർട്ടപ്പ്, കമ്പനികളെ സ്വന്തമാക്കുന്നതിന്ഫണ്ടിന്റെ വലിയൊരു ഭാഗം വിനിയോഗിച്ചു
കൂടുതൽ മെർജിംഗും അക്വിസിഷനും ബൈജൂസ് പദ്ധതിയിടുന്നതായി ബൈജു രവീന്ദ്രൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു
ബൈജൂസിന്റെ എജ്യുക്കേഷണൽ ഓഫറുകൾ കൂടുതൽ സമഗ്രമാക്കാനും കൂടുതൽ രാജ്യാന്തര വിപണികളിലേക്ക് വിപുലീകരിക്കാനും ഏറ്റെടുക്കലുകൾ കമ്പനിയെ സഹായിക്കുന്നു
Type above and press Enter to search. Press Esc to cancel.