Jaguar F-Pace SVR 2021 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു 1.51 കോടി രൂപ എക്സ്ഷോറൂം വിലയുള്ളതാണ് Jaguar F-Pace SVR 5.0-ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണ് F-Pace SVRന് കരുത്ത് പകരുന്നത് 543 bhp കരുത്തും 700 Nm പരമാവധി ടോർക്കുമാണ് വാഹനത്തിന് കുതിപ്പേകുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത് F-Pace SVRന് 4 സെക്കൻഡിനുളളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും കംഫർട്ട്, ഡൈനാമിക് എന്നീ രണ്ടു മോഡുകളാണ് പുതിയ F-Pace SVR ന് നൽകിയിരിക്കുന്നത് ഡൈനാമിക് മോഡിൽ ഡ്രൈവർക്ക് സ്റ്റോപ്പ് വാച്ച്, G-Meter, പെഡൽ ഗ്രാഫ് എന്നിവ ലഭ്യമാകും 11.4 ഇഞ്ച് കർവ്ഡ് ഗ്ലാസ് HD ടച്ച്സ്ക്രീനുളളതാണ് പുതിയ Pivi Pro ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം 3D സറൗണ്ട് ക്യാമറ, Cabin Air Ionisation എന്നിവ പുതിയ F-Pace SVR ന് നൽകിയിട്ടുണ്ട് നാനോ സാങ്കേതികവിദ്യയിലൂടെ ഇന്റീരിയറിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി ദുർഗന്ധം നീക്കുന്നതാണ് Cabin Air Ionisation ജാഗ്വാറിന്റെ അഡ്വാൻസ്ഡ് ഇലക്ട്രോണിക് വെഹിക്കിൾ ആർക്കിടെക്ചർ 2.0 പ്ലാറ്റ്ഫോമിലാണ് F-Pace SVR വരുന്നത്