ഇലക്ട്രിക് വാഹനങ്ങളിലും ചാർജ്ജിംഗ് പോഡുകളിലും നിക്ഷേപം നടത്താൻ Coal India
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോട് ആവശ്യപ്പെട്ടു
കൽക്കരി മന്ത്രാലയത്തിന്റെ 2021-22 ലെ അജണ്ട എന്ന പേരിലുളള രേഖയിലാണ് കോൾ ഇന്ത്യയുടെ ബിസിനസ്സ് വൈവിധ്യവത്കരണം പറയുന്നത്
കോൾ ഇന്ത്യ, സോളാർ വേഫർ മാനുഫാക്ചറിംഗ്, വൈദ്യുതി ഉൽപാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവയിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്
ആഭ്യന്തര ആവശ്യം നിറവേറ്റിയതിനുശേഷം കോൾ ഇന്ത്യക്ക് വിദേശ ടെൻഡറുകളിൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രാലയം അറിയിക്കുന്നു
അയൽ രാജ്യങ്ങളിലെ ട്രേഡർമാർക്ക് കോൾ ഇന്ത്യയുടെ സ്പെഷ്യൽ സ്പോട്ട് ഇ-ഓക്ഷനിൽ പങ്കെടുക്കാമെന്നും രേഖയിൽ പറയുന്നു
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് കോൾ ഇന്ത്യ, ഉൽപാദനത്തിന്റെ 80% ത്തിലധികം ഇന്ത്യയിലുപയോഗിക്കുന്നു
ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി, ഉപഭോക്താവ്, ഉൽപാദകൻ എന്നിവ ഇന്ത്യയാണ്
കൂടാതെ ലോകത്തിലെ നാലാമത്തെ വലിയ കൽക്കരി കരുതൽ ശേഖരവുമുണ്ട്
പ്രധാനമായും ഇന്തോനേഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്
Type above and press Enter to search. Press Esc to cancel.