ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI നിയമങ്ങൾ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നെങ്കിലും പ്രത്യേക നിയമത്തിൽ സ്ഥാപിതമായ LICക്ക് ഇത് ബാധകമല്ല 400 ബില്യൺ രൂപ മുതൽ 1 ലക്ഷം കോടി വരെയാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ലക്ഷ്യമിടുന്നത് 5-10 ശതമാനം വരെ ഓഹരി വിറ്റ് ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഇൻഷുറൻസ് വമ്പന് 8-10 ലക്ഷം കോടി രൂപ വാല്യുവേഷനാണ് സർക്കാർ പ്രതീക്ഷിക്കുന്നത് 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ലിസ്റ്റിംഗ് നടക്കുമെന്നാണ് കരുതുന്നത് കോവിഡ് സർക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു 2021-22 ലെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുന്നതിന് സർക്കാരിന് LIC ലിസ്റ്റിംഗിനെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്