സോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾ
ഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും ALMM ലിസ്റ്റിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു
അംഗീകൃത മോഡലുകളുടെയും ആഭ്യന്തര നിർമ്മാതാക്കളുടെയും പുതുക്കിയ പട്ടികയാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ച ALMM ലിസ്റ്റ്
രാജ്യത്ത് നിലവിൽ മാനുഫാക്ചറിംഗ് ബേസ് ഉള്ള മൊഡ്യൂൾ നിർമ്മാതാക്കളുടെ പേരുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
മൊത്തം ALMM മൊഡ്യൂൾ നിർമ്മാണ ശേഷി നിലവിൽ 8,872 MW ആണ്
Tata Power Solar, അദാനിയുടെ Mundra Solar, ഗൗതം സോളാർ,Insolation Energy,പതഞ്ജലി റിന്യുവബിൾ എനർജി എന്നീ പ്രമുഖ കമ്പനികളാണ് ലിസ്റ്റിലുളളത്
സോളാർ മൊഡ്യൂളിനും സെൽ നിർമ്മാണത്തിനും കേന്ദ്രം 4,500 കോടി രൂപയുടെ PLI സ്കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്
10,000 മെഗാവാട്ട് ശേഷിയുള്ള സംയോജിത സൗരോർജ്ജ ഉൽപാദന പ്ലാന്റുകൾ സർക്കാർ ലക്ഷ്യമിടുന്നു
റിലയൻസ് ഇൻഡസ്ട്രീസ്, അദാനി, റീ ന്യൂ പവർ, L&T, ടാറ്റ പവർ, വിക്രം സോളാർ, Coal India എന്നീ 19 കമ്പനികളിൽ നിന്ന് സർക്കാരിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്
Type above and press Enter to search. Press Esc to cancel.