നോർവീജിയൻ സോളാർ പാനൽ നിർമാതാക്കളായ REC Solar Holdings ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചൈന നാഷണൽ ബ്ലൂസ്റ്റാർ കമ്പനി ലിമിറ്റഡിൽ നിന്ന് 771 മില്യൺ ഡോളറിന് REC സോളാർ ഹോൾഡിംഗ്സ് ഏറ്റെടുത്തതായി റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു Reliance New Energy Solar Limited എന്ന സംരംഭത്തിലൂടെ 2035 ആകുമ്പോഴേക്കും നെറ്റ് കാർബൺ സീറോ എന്ന ലക്ഷ്യമാണ് റിലയൻസിനുളളത് മൂന്ന് വർഷത്തിനുള്ളിൽ 10.1 ബില്യൺ ഡോളർ ക്ലീൻ എനർജിയിൽ നിക്ഷേപിക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു 2030 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് സൗരോർജ്ജ ശേഷി നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നു ഫോട്ടോവോൾട്ടായിക് പാനൽ നിർമിക്കുന്ന റിലയൻസിന്റെ ഗിഗാ ഫാക്ടറിയിൽ REC യുടെ സാങ്കേതികവിദ്യ ഉപയോഗിക്കും 1996ൽ പ്രവർത്തനം തുടങ്ങിയ REC Solar Holdings ഇതിനകം നാലു കോടി സോളാർ പാനലുകൾ നിർമിച്ചിട്ടുണ്ടെന്നാണ് വെബ്സൈറ്റ് പറയുന്നത് ഈ ഏറ്റെടുക്കൽ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ ഉൾപ്പെടെ ആഗോളതലത്തിൽ പ്രധാന ഹരിത ഊർജ്ജ വിപണികളിൽ വളരാൻ റിലയൻസിനെ സഹായിക്കും പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം 2030 ഓടെ ഇന്ത്യ പുനരുപയോഗ ഊർജ്ജ ശേഷി, ഏകദേശം 100 GW ഉയർത്താൻ ലക്ഷ്യമിടുന്നത്