channeliam.com

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ കമ്പനിയിൽ 40% ഓഹരികൾ റിലയൻസ് സ്വന്തമാക്കും

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മനീഷ് മൽഹോത്രയുടെ MM Styles പ്രൈവറ്റ് ലിമിറ്റഡിൽ 40% ഓഹരികൾ വാങ്ങി തന്ത്രപരമായ നിക്ഷേപം നടത്തി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബ്രാൻഡ് ലൈസൻസിംഗ് വിഭാഗമായ റിലയൻസ് ബ്രാൻഡ്സാണ് MM Styles പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയത്

2005 ൽ സ്ഥാപിതമായതിനുശേഷം മനീഷ് മൽഹോത്ര ബ്രാൻഡിലെ ആദ്യ ബാഹ്യ നിക്ഷേപമാണിത്

നിക്ഷേപ തുക എത്രയെന്ന് ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല

ബ്രാൻഡിന്റെ മാനേജിംഗ്, ക്രിയേറ്റീവ് ഡയറക്ടർ ആയി തുടരുമെന്ന് മനീഷ് മൽഹോത്ര പറഞ്ഞു

ബ്രാൻഡ് അന്താരാഷ്ട്ര വിപുലീകരണം, ബിസിനസ്സ് വൈവിധ്യവൽക്കരണം, എന്നിവ ലക്ഷ്യമിടുന്നതിനാൽ റിലയൻസുമായുളള സഹകരണം ഗുണം ചെയ്യും

ഏകദേശം മൂന്ന് പതിറ്റാണ്ടായി കോസ്റ്റ്യൂം സ്റ്റൈലിസ്റ്റായ മൽഹോത്രയുടെ ഒപ്പം 700 ഓളം വസ്ത്ര നിർമാണ വിദഗ്ധരടങ്ങിയ ടീമാണുളളത്

മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകളുളള കമ്പനിക്ക് 12 ദശലക്ഷത്തിലധികം സോഷ്യൽ ഫോളോവേഴ്‌സുമുണ്ട്

Burberry, Coach, Diesel ഉൾപ്പെടെ 5 ഡസനോളം ഇന്റർനാഷണൽ ബ്രാൻഡുകളാണ് റിലയൻസ് ബ്രാൻഡ്സ് പോർട്ട്ഫോളിയോയിലുളളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com