തായ്വാനീസ് സ്മാർട്ട്ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കും
ചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ Young Liu അറിയിച്ചു
ആപ്പിൾ അടക്കമുളള ഗ്ലോബൽ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്ന കമ്പനിയാണ് Foxconn
സ്മാർട്ട്ഫോൺ നിർമാണ കരാറിന് സമാനമായ മാതൃകയിൽ ഓട്ടോ ബ്രാൻഡുകൾക്ക് ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്
ഇറ്റാലിയൻ ഡിസൈൻ ഹൗസ് Pininfarinaയോടൊപ്പം വികസിപ്പിച്ചെടുത്ത ഫ്ലാഗ്ഷിപ്പ് Model E sedan, 2023 ൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു
മോഡൽ ഇ സെഡാനിൽ അഞ്ച് പേർക്ക് ഇരിക്കാമെന്നും ഒറ്റ ചാർജിൽ 750 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നും കമ്പനി പറയുന്നു
ഫോക്സ്കോണിന്റെ ആദ്യത്തെ ഇലക്ട്രിക് ബസ്, Model T ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ താഴെ റേഞ്ചുളളതായിരിക്കും
വാഹനനിർമാതാക്കളായ Fisker,തയ്വാനിലെ Yulong Group എന്നിവയും ക്ലയന്റുകളാണെന്ന് Foxconn അറിയിച്ചു
Type above and press Enter to search. Press Esc to cancel.