സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
TRUTH Social എന്ന സോഷ്യൽ നെറ്റ്‌വർക്ക് നവംബറിൽ ഒരു ബീറ്റ പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നു
ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ രജിസ്ട്രേഷനും TRUTH Social തയ്യാറെടുത്തു കഴിഞ്ഞു
2022 ആദ്യ പാദത്തിൽ TRUTH Social രാജ്യ വ്യാപകമായി അവതരിപ്പിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്
ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പിന്റെയും ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപ്പറേഷന്റെയും ലയനത്തിലൂടെ രൂപീകരിച്ച ഒരു പുതിയ കമ്പനി വഴി TRUTH സോഷ്യൽ ആപ്പ് ആരംഭിക്കും
പുതിയ കമ്പനിയുടെ ചെയർമാനും ട്രംപ് തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്
ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് അടക്കമുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ട്രംപിനെ വിലക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിരുന്നു
ജനുവരി 6 -ന് ക്യാപിറ്റോൾ ആക്രമണത്തെത്തുടർന്ന് നയ ലംഘനം ആരോപിച്ചായിരുന്നു ട്രംപിന് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയത്
ബിഗ് ടെക്കുകളുടെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനാണ് ട്രൂത്ത് സോഷ്യൽ സൃഷ്ടിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചു
ബിഗ് ടെക് കമ്പനികൾക്കെതിരെ പോരാടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു