കോവിഡിൽ തകർന്ന ചെറുകിട ഇടത്തരം ബിസിനസുകളെ പ്രമോട്ട് ചെയ്യാൻ പരസ്യവുമായി ഷാരുഖ് ഖാനും കാഡ്ബറിയും
ഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന Not Just a Cadbury Ad എന്ന പുതിയ പരസ്യം കാഡ്ബറി പുറത്തിറക്കി
ദീപാവലിക്ക് പ്രാദേശിക ചെറുകിട ബിസിനസ്സ്, റീട്ടെയിൽ ഷോപ്പ് എന്നിവയുടെ പ്രമോഷനാണ് ലക്ഷ്യം
2.18 മിനിറ്റ് വീഡിയോയിൽ ഈ ചെറുകിട ബിസിനസുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാൻ എത്തുന്നു
ബിസിനസുകാർക്ക് അവരുടെ അടിസ്ഥാന ബിസിനസ്സ് വിവരങ്ങൾ ചേർത്ത് ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന വീഡിയോ കസ്റ്റമൈസ് ചെയ്യാം
ഏതൊരു ചെറുകിട ബിസിനസ്സ് ഉടമയ്ക്കും സോഷ്യൽ മീഡിയ നെറ്റ്‌വർക്കിലൂടെ സ്വന്തം സ്റ്റോർ പ്രൊമോട്ട് ചെയ്യാമെന്നും കാഡ്ബറി പരസ്യത്തിൽ പറയുന്നു
പരസ്യങ്ങളിലെ പ്രാദേശിക സ്റ്റോറുകളുടെ പേരുകൾ പറയാൻ ഷാരൂഖ് ഖാന്റെ മുഖവും ശബ്ദവും മെഷീൻ ലേണിംഗിലൂടെ ഉപയോഗിച്ചതായി കാഡ്ബറി വിശദീകരിച്ചു
യൂട്യൂബിൽ പോസ്റ്റ് ചെയ്ത പരസ്യം ഇതുവരെ 8.5 ലക്ഷത്തോളം ആളുകളാണ് കണ്ടത്
