channeliam.com

ഇന്റൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിന് 50 വയസ്സ്

4004 പ്രോസസർ ആധുനിക മൈക്രോപ്രൊസസർ കംപ്യൂട്ടിംഗിന് പാതയൊരുക്കിയെന്ന് ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ

1969-ൽ, നിപ്പോൺ കാൽക്കുലേറ്റിംഗ് മെഷീൻ കോർപ്പറേഷനാണ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിന് ഇന്റലിനെ സമീപിച്ചത്

നിപ്പോണിന്റെ എഞ്ചിനീയറിംഗ് പ്രോട്ടോടൈപ്പ് കാൽക്കുലേറ്ററായ Busicom 141-PF-നായിട്ടായിരുന്നു IC ചിപ്പുകൾ

ഇന്റൽ എഞ്ചിനീയർ Federico Faggin ഉം സംഘവും 12 കസ്റ്റം ചിപ്പുകൾ ഡിസൈൻ‌ ചെയ്തു

ഒടുവിൽ 4004 CPU ഉൾപ്പെടെ നാല് ചിപ്പുകളുടെ ഒരു സെറ്റ് രൂപകൽപ്പന ചെയ്യുകയും ചെയ്തു

1971 നവംബറിൽ അവതരിപ്പിച്ച 4004 ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ അതേ കമ്പ്യൂട്ടിംഗ് പവറും നഖത്തിന്റെ വലുപ്പം മാത്രമുളളതുമായിരുന്നു

സങ്കീർണ്ണമായ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കാനും അവയെ നഖത്തിന്റെ വലുപ്പമുള്ള ഒരു ചിപ്പിൽ ഘടിപ്പിക്കാനും കഴിയുമെന്ന് 4004-ന്റെ വിജയം തെളിയിച്ചു

ഈ ഒക്ടോബറിൽ നടന്ന ഇന്റൽ ഇന്നവേഷൻ ഇവന്റിൽ വെളിപ്പെടുത്തിയ ഏറ്റവും പുതിയ 12th Gen ഇന്റൽ കോർ പ്രോസസറുകൾ കമ്പ്യൂട്ടിംഗിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com