ഇന്ത്യയിൽ 40 ദശലക്ഷം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം നൽകുന്നതിന് വാട്ട്‌സ്ആപ്പിന് അനുമതി
പേയ്‌മെന്റ് സേവനങ്ങൾ വിപുലീകരിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വാട്‌സ്ആപ്പിന് അനുമതി നൽകി
നിലവിൽ 20 ദശലക്ഷം ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്
ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്
പേയ്‌മെന്റ് സേവനങ്ങൾക്ക് ഉപയോക്താക്കൾക്ക് പരിധി നൽകരുതെന്ന് വാട്ട്‌സ്ആപ്പ് അഭ്യർത്ഥിച്ചിരുന്നു
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ UPIയിലാണ് പേയ്‌മെന്റ് സേവന ഫീച്ചർ നിർമ്മിച്ചിരിക്കുന്നത്
SBI,HDFC തുടങ്ങിയവയും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ഉൾപ്പെടെ സ്‌മോൾ ഫിനാൻസ് ബാങ്കുകളുമായും ചേർന്ന് വാട്‌സ്ആപ്പ് വിവിധ ഫിൻടെക് പ്രോഡക്ട് വാഗ്ദാനം ചെയ്യുന്നു
ഫിൻടെക് സെക്ടറിൽ MSME മേഖലയിലെ വ്യാപാരികളുമായും പ്രാദേശിക കിരാനകളുമായും ചേർന്ന് പ്രവർത്തിക്കാനും വാട്ട്‌സ്ആപ്പ് ശ്രമിക്കുന്നു